AAP Loses Bhagwant Mann's Seat | അട്ടിമറി ജയത്തിലൂടെ അധികാരം പിടിച്ചെടുത്ത് 6 മാസം പിന്നിടുംമുമ്പ് ആംആദ്മി പാര്‍ടിക്ക് കനത്ത തിരിച്ചടി നല്‍കി ഉപതെരഞ്ഞെടുപ്പ് ഫലം; ഭഗവന്ത് സിങ് മന്‍ മത്സരിച്ച സീറ്റ് വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത് മറ്റൊരു മന്‍

 


ഛണ്ഡീഗഢ്: (www.kvartha.com) പഞ്ചാബില്‍ അട്ടിമറി ജയത്തിലൂടെ അധികാരം പിടിച്ചെടുത്ത് ആറ് മാസം പിന്നിടുംമുമ്പ് ആംആദ്മി പാര്‍ടിക്ക് കനത്ത തിരിച്ചടി നല്‍കി ഉപതെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍ രാജിവെച്ച സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഎപിയെ തറപറ്റിച്ച് ശിരോമണി അകാലിദള്‍ (അമൃത്സര്‍) വിജയം നേടി.

AAP Loses Bhagwant Mann's Seat |  അട്ടിമറി ജയത്തിലൂടെ അധികാരം പിടിച്ചെടുത്ത് 6 മാസം പിന്നിടുംമുമ്പ് ആംആദ്മി പാര്‍ടിക്ക് കനത്ത തിരിച്ചടി നല്‍കി ഉപതെരഞ്ഞെടുപ്പ് ഫലം; ഭഗവന്ത് സിങ് മന്‍ മത്സരിച്ച സീറ്റ് വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്ത് മറ്റൊരു മന്‍

ശിരോമണി അകാലിദള്‍ പാര്‍ടിയുടെ അധ്യക്ഷന്‍ കൂടിയായ സിമ്രഞ്ജിത് സിങ് മന്‍ ആണ് 5822 വോടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. തങ്ങളുടേത് മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രന്‍ജിത് മാധ്യമങ്ങളോട് പറഞ്ഞു.

എഎപിക്കായി മത്സരിച്ച ഗുര്‍മയില്‍ സിങ് രണ്ടാമതെത്തി. കോണ്‍ഗ്രസിന്റെ ദല്‍വിര്‍ സിങ് ഗോല്‍ദി മൂന്നാമതും ബിജെപിയുടെ കേവല്‍ സിങ് ധിലന്‍ നാലാമതും ഫിനിഷ് ചെയ്തു. കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസവാലയുടെ കൊലപാതകം ഉള്‍പെടെ വിഷയങ്ങള്‍ ഇവിടെ ചര്‍ചയായിരുന്നു.

2019-ലെ തെരഞ്ഞെടുപ്പില്‍ ഭഗവന്ത് മന്‍ ഇവിടെ നിന്ന് 1.10 ലക്ഷം വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2014-ല്‍ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു മനിന്റെ ഭൂരിപക്ഷം.

ഡെല്‍ഹി മുഖ്യമന്ത്രിയും പാര്‍ടി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാളടക്കം പ്രചാരണത്തിനിറങ്ങിയിട്ടും എഎപിക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

Keywords: In Huge Setback, AAP Loses Bhagwant Mann's Seat In Lok Sabha Bypoll, Panjab, News, By-election, Loksabha, AAP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia