Mayor tells residents | 'നിങ്ങളുടെ കകൂസിലെ വെള്ളം റോഡിലേക്ക് ഒഴുകി വന്നാല്‍ ഞാന്‍ വീട്ടിനുള്ളില്‍ ഒരു ട്രക് മാലിന്യം നിക്ഷേപിക്കും'; നാട്ടുകാര്‍ക്ക് താക്കീതുമായി മേയര്‍; വീഡിയോ വൈറൽ

 


ഭുവനേശ്വര്‍: (www.kvartha.com) വീടുകളിലെ വൃത്തിഹീനമായ കക്കൂസ് വെള്ളം റോഡുകളില്‍ തുറന്നുവിടുന്ന പൗരന്മാരെ മേയര്‍ ശകാരിക്കുന്ന വീഡിയോ വൈറലായി. നഗരവാസികളുടെ വീടുകളിലെ കക്കൂസിലെ മലിനജലം റോഡുകളില്‍ ഒഴുകാന്‍ അനുവദിക്കില്ലെന്ന് ഭുവനേശ്വറിലെ ആദ്യ വനിതാ മേയറായ സുലോചന ദാസ് ശക്തമായ താക്കീത് നല്‍കി.
                   
Mayor tells residents | 'നിങ്ങളുടെ കകൂസിലെ വെള്ളം റോഡിലേക്ക് ഒഴുകി വന്നാല്‍ ഞാന്‍ വീട്ടിനുള്ളില്‍ ഒരു ട്രക് മാലിന്യം നിക്ഷേപിക്കും'; നാട്ടുകാര്‍ക്ക് താക്കീതുമായി മേയര്‍; വീഡിയോ വൈറൽ

'കക്കൂലിലെ ഒരു തുള്ളി മലിനജലം റോഡില്‍ വീണാല്‍ ഞാന്‍ നിങ്ങളുടെ വീട്ടിനുള്ളില്‍ ഒരു ട്രക് മുനിസിപല്‍ മാലിന്യം നിക്ഷേപിക്കും', മേയര്‍ വ്യക്തമാക്കി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേയറാണ് ബിജു ജനതാദളിലെ സുലോചന ദാസ്. പ്രദേശത്തെ ഭൂരിഭാഗം ആളുകളും ഇങ്ങിനെ ചെയ്യുന്നെന്ന് ഒരു സ്ത്രീ മേയറോട് പറയുന്നത് കാണാം. മറ്റ് ചില പ്രദേശവാസികള്‍ മേയറോട് ഒഴികഴിവ് പറയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

'നിങ്ങള്‍ ഇതുവരെ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല, ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ ഇന്ന് മുതല്‍ ഒരു തുള്ളി മലിനജലം റോഡിലേക്ക് വന്നാല്‍ ഞാന്‍ നിങ്ങളുടെ വീടിന് സമീപം മുനിസിപ്പാലിറ്റി മാലിന്യ വണ്ടി നിര്‍ത്തി മാലിന്യം ഇടും. ഭുവനേശ്വര്‍ മുനിസിപല്‍ കോര്‍പറേഷനില്‍ മാലിന്യത്തിന് ഒരു കുറവുമില്ല,' മേയര്‍ പറഞ്ഞു.
2022 ഏപ്രില്‍ 10-ന് ഒഡീഷയുടെ തലസ്ഥാന നഗരിയുടെ ആദ്യ വനിതാ മേയറായി അവര്‍ ചുമതലയേറ്റു. മറ്റൊരു ബിജെഡി കൗണ്‍സിലര്‍ മഞ്ജുളത കന്‍ഹാറാണ് നഗരത്തിലെ ഡെപ്യൂടി മേയര്‍. ആദ്യമായാണ് ബിഎംസി തദ്ദേശ സ്ഥാപനത്തിന്റെ പ്രധാന സ്ഥാനങ്ങളില്‍ രണ്ട് വനിതകള്‍ എത്തുന്നത്. ഭുവനേശ്വര്‍ നഗരത്തിലെ നിവാസികള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വെള്ളക്കെട്ടും മാലിന്യ പ്രശ്‍നവുമാണ്.

Keywords:  Latest-News, National, Top-Headlines, Odisha, Video, Viral, Toilet, Water, Road, People, Health, Issue, Garbage, Bhubaneswar Mayor, ‘If your toilet water comes to the road, I will put a truckload of municipal garbage inside your house’: Bhubaneswar mayor tells residents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia