3 tickets in 15 seconds | 'മുംബൈയുടെ അതിവേഗ ജീവിതത്തിന്റെ മുഖം'; വിരമിച്ച റെയില്‍വേ ജീവനക്കാരന്‍ 15 സെകന്‍ഡിനുള്ളില്‍ 3 ടികറ്റുകള്‍ നല്‍കി യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നു; പുകഴ്ത്തി ട്വിറ്റർ ഉപയോക്താക്കൾ

 


മുംബൈ: (www.kvartha.com) ഏത് ക്യൂ ആയാലും അധികനേരം നില്‍ക്കുമ്പോള്‍ നമ്മളുടെ ക്ഷമ നശിക്കും, പ്രത്യേകിച്ച് ടികറ്റ് എടുക്കാനായി കാത്ത് നില്‍ക്കുകയാണെങ്കില്‍. യാത്രാ ടികറ്റ് ആയാലും സിനിമാ ടികറ്റ് ആയാലും പലപ്പോഴും സമയം നമ്മെ അസ്വസ്ഥരാക്കും. ഇവിടെ ഒരു റെയില്‍വേ ജീവനക്കാരന്‍ 15 സെകന്‍ഡിനുള്ളില്‍ മൂന്ന് റെയില്‍ ടികറ്റ് കൊടുത്ത് യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നു.
            
3 tickets in 15 seconds | 'മുംബൈയുടെ അതിവേഗ ജീവിതത്തിന്റെ മുഖം'; വിരമിച്ച റെയില്‍വേ ജീവനക്കാരന്‍ 15 സെകന്‍ഡിനുള്ളില്‍ 3 ടികറ്റുകള്‍ നല്‍കി യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നു; പുകഴ്ത്തി ട്വിറ്റർ ഉപയോക്താക്കൾ

മുംബൈ റെയില്‍വേ യാത്രക്കാര്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളിൽ ധാരാളം ലൈകുകള്‍ നേടുകയും ചെയ്തു. ഓടോമേറ്റഡ് ടികറ്റ് വെന്‍ഡിംഗ് മെഷീന്‍ വഴി ടികറ്റ് കൊടുക്കുന്ന മനുഷ്യന്റെ വേഗതയെക്കുറിച്ച് ട്വിറ്റര്‍ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു. ടികറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മര്‍ദം അറിയാമെങ്കില്‍ ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളുടെ ഹൃദയത്തെ അലിയിക്കും. മുംബൈയുടെ അതിവേഗ ജീവിതത്തിന്റെ മുഖമെന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

'വേഗതയേറിയ വിരലുകള്‍' എന്നായിരുന്നു ഒരു ഉപയോക്താവ് പ്രതികരിച്ചത്. 'നിങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനായി മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും തുടര്‍ചയായി അധ്വാനിച്ച ശേഷം ഫലം കിട്ടുമ്പോള്‍ അതിനെ അസാധാരണമായ നേട്ടമെന്ന് വിളിക്കും. ആ നേട്ടം ഈ ജീവനക്കാരനിലും കാണാം. പുഞ്ചിരി, വേദന എല്ലാം അയാളുടെ മുഖത്തും കരുത്തിലും കാണുന്നുണ്ട്.' മറ്റൊരാൾ കുറിച്ചു. ഏത് ജോലിയും ആസ്വദിച്ച് ചെയ്യുമ്പോള്‍ നമ്മളതില്‍ വിദഗ്ധരാകുന്നു. മലയാളത്തില്‍ ഇതിനൊരു ചൊല്ലുണ്ട്, 'നിത്യാഭ്യാസി ആനയെ എടുക്കും'.

Keywords: 'If Mumbai's fast paced life had a face': Twitter reacts after retired Railway employee gives 3 tickets in 15 seconds, National, News, Mumbai, Top-Headlines, Railway, Twitter, Video, Employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia