2 lakh applications | അഗ്‌നിപഥ് : 6 ദിവസത്തിനുള്ളില്‍ വ്യോമസേന സ്വീകരിച്ചത് 1.83 ലക്ഷത്തിലധികം അപേക്ഷകള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് (IAF) അഗ്‌നിപഥ് റിക്രൂട്‌മെന്റ് പദ്ധതിക്ക് കീഴില്‍ രെജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി ആറ് ദിവസത്തിനുള്ളില്‍ 1.83 ലക്ഷം അപേക്ഷകള്‍ ലഭിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ്. ജൂണ്‍ 24 ന് ആരംഭിച്ച രെജിസ്ട്രേഷന്‍ പ്രക്രിയയില്‍ തിങ്കളാഴ്ച വരെ 94,281 അപേക്ഷകളും ഞായറാഴ്ച വരെ 56,960 അപേക്ഷകളും ഫയല്‍ ചെയ്തു.

2 lakh applications | അഗ്‌നിപഥ് : 6 ദിവസത്തിനുള്ളില്‍ വ്യോമസേന സ്വീകരിച്ചത് 1.83 ലക്ഷത്തിലധികം അപേക്ഷകള്‍

ജൂണ്‍ 14 ന് പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം, അക്രമാസക്തമായ പ്രതിഷേധം ഒരാഴ്ചയോളം നിരവധി സംസ്ഥാനങ്ങളെ പിടിച്ചുകുലുക്കി, നിരവധി പ്രതിപക്ഷ പാര്‍ടികള്‍ പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

'ഇതുവരെ, 1,83,634 അപേക്ഷ രെജിസ്ട്രേഷന്‍ വെബ്‌സൈറ്റില്‍ ലഭിച്ചു ...രെജിസ്‌ട്രേഷന്‍ 2022 ജൂലൈ അഞ്ചി ന് അവസാനിക്കും,' വ്യോമസേന ട്വിറ്ററില്‍ അറിയിച്ചു.

പദ്ധതിക്ക് കീഴില്‍, 17-നും 21-നും ഇടയില്‍ പ്രായമുള്ള യുവാക്കളെ നാല് വര്‍ഷത്തേക്ക് ഉള്‍പെടുത്തുമെന്നും അവരില്‍ 25 ശതമാനം പേരെ പിന്നീട് സ്ഥിരമായ സേവനത്തിനായി പരിഗണിക്കുമെന്നും സര്‍കാര്‍ പറഞ്ഞിരുന്നു.

ജൂണ്‍ 16-ന് സര്‍കാര്‍ ഈ സ്‌കീമിന് കീഴിലുള്ള റിക്രൂട്‌മെന്റിനുള്ള ഉയര്‍ന്ന പ്രായപരിധി 23 ആയി വര്‍ധിപ്പിച്ചു, തുടര്‍ന്ന് കേന്ദ്ര അര്‍ധസൈനിക സേനകളിലും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും അഗ്‌നിവീര്‍മാര്‍ക്ക് വിരമിക്കലിന് ശേഷം നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചു.

ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ ഉള്‍പെടുത്തിയ സൈനികര്‍ക്ക് സംസ്ഥാന പൊലീസ് സേനകളിലേക്കുള്ള പ്രവേശനത്തിന് മുന്‍ഗണന നല്‍കുമെന്ന ഇളവുകളും പ്രഖ്യാപിച്ചു,

എന്നിരുന്നാലും, പുതിയ റിക്രൂട്‌മെന്റ് പദ്ധതിക്കെതിരെ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിലും തീവെപ്പിലും പങ്കെടുത്തവരെ ഉള്‍പെടുത്തില്ലെന്ന് സായുധ സേന വ്യക്തമാക്കി.

Keywords: IAF receives over 2 lakh applications under Agnipath scheme in 6 days, New Delhi, News, Application, Military, Website, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia