Padma Rani Om Prakash | പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു; ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ പേരമകനും പ്രശസ്ത ചലച്ചിത്രകാരന്‍ ജെ ഓംപ്രകാശ് ഭര്‍ത്താവുമാണ്

 


മുംബൈ: (www.kvartha.com) പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്നാണ് മരണം. ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ബോളിവുഡ് സൂപര്‍ താരം ഹൃത്വിക് റോഷന്റെ മുത്തശ്ശിയും പ്രശസ്ത ചലച്ചിത്രകാരന്‍ ജെ ഓംപ്രകാശിന്റെ ഭാര്യയും ഹൃത്വികിന്റെ അമ്മ പിങ്കി റോഷന്റെ അമ്മയുമാണ്.

വാര്‍ധക്യ സഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ റോഷന്‍ കുടുംബത്തിനൊപ്പമായിരുന്നു. 2019 ഓഗസ്റ്റ് ഏഴിനാണ് 93-ാം വയസില്‍ ജെ ഓം പ്രകാശ് അന്തരിച്ചത്.

Padma Rani Om Prakash | പദ്മാ റാണി ഓംപ്രകാശ് അന്തരിച്ചു; ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ പേരമകനും പ്രശസ്ത ചലച്ചിത്രകാരന്‍ ജെ ഓംപ്രകാശ് ഭര്‍ത്താവുമാണ്

ഹൃത്വിക് റോഷനും കുടുംബവും ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണ്. നടന്റെ അമ്മൂമ്മ, പത്മ റാണി ഓംപ്രകാശ് ജൂണ്‍ 16-ന് 91-ആം വയസ്സില്‍ മുംബൈയില്‍ അന്തരിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം അവര്‍ കിടപ്പിലായിരുന്നു. വാര്‍ദ്ധക്യ സഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൃത്വിക്കിന്റെ മുത്തശ്ശി റോഷന്‍ കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്.

1974-ല്‍ രാജേഷ് ഖന്നയുടെ ആപ് കി കസം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അപ്നാ ബനാ ലോ (1982), അപ്നാപന്‍ (1977) എന്നീ ചിത്രങ്ങളില്‍ ജീതേന്ദ്രയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെട്ടു തുടങ്ങിയത്. ആശ (1980), അര്‍പന്‍ (1983), ആദ്മി ഖിലോനാ ഹേ (1993), ആയ് മിലന്‍ കി ബേല (1964), ആസ് കാ പഞ്ചി (1961), ആയേ ദിന്‍ ബഹര്‍ കേ (1966), ആന്‍ഖോണ്‍ ആന്‍ഖോന്‍ മേ, ആയാ സാവന്‍ ജൂം കേ (1969) തുടങ്ങിയ ബോക്സ് ഓഫിസ് ഹിറ്റ് ചിത്രങ്ങളും അദ്ദേഹം നിര്‍മിച്ചു.



Keywords: Hrithik Roshan's grandmother Padma Rani Om Prakash passes away at 91, Mumbai, News, Obituary, Dead, Actor, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia