Gavaskar slams Gambhir | 'നിങ്ങൾ അതെങ്ങനെ കാണുന്നു?'; ദിനേശ് കാർതികിന്റെ ടി20 ലോകകപ് സാധ്യതകളെക്കുറിച്ച് ഗൗതം ഗംഭീറിനെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്‌കർ

 


മുംബൈ: (www.kvartha.com) ഈ വർഷം ഒക്‌ടോബർ-നവംബർ മാസങ്ങളിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപിനുള്ള അന്തിമ 11ൽ ദിനേശ് കാർതികിന്റെ സ്ഥാനം ഉറപ്പില്ലെന്ന മുൻ താരം ഗൗതം ഗംഭീറിന്റെ പരാമർശത്തോട് പരോക്ഷമായി പ്രതികരിച്ച് സുനിൽ ഗവാസ്‌കർ. ഇൻഡ്യ-ദക്ഷിണാഫ്രിക നാലാം ടി20ക്ക് മുന്നോടിയായി, പ്ലെയിംഗ് ഇലവനിൽ (ടി20 ലോകകപിന്) കാർതികിന് സ്ഥാനമില്ലെങ്കിൽ, അദ്ദേഹത്തെ ടീമിൽ നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നായിരുന്നു ഗംഭീർ പറഞ്ഞത്.
                     
Gavaskar slams Gambhir | 'നിങ്ങൾ അതെങ്ങനെ കാണുന്നു?'; ദിനേശ് കാർതികിന്റെ ടി20 ലോകകപ് സാധ്യതകളെക്കുറിച്ച് ഗൗതം ഗംഭീറിനെ പരോക്ഷമായി വിമർശിച്ച് സുനിൽ ഗവാസ്‌കർ

ഇതിനോട് ഗവാസ്‌കർ ഗംഭീറിനോട് പൂർണമായും വിയോജിച്ചു. ടീം ഇൻഡ്യ ആഗ്രഹിക്കുന്ന കളിക്കാരനാകാൻ കാർതികിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഗംഭീറിന്റെ പേര് പറയാതെയായിരുന്നു പ്രതികരണം. 'അദ്ദേഹം കളിക്കാത്തപ്പോൾ അദ്ദേഹത്തെ എങ്ങനെ ടീമിൽ ഉൾപെടുത്താം എന്നതിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അദ്ദേഹത്തിന് കളിക്കാൻ കഴിയില്ലെന്ന് എങ്ങനെ പറയും? ഒരു കളിക്കാരനെ തിരഞ്ഞെടുക്കുന്നത് ഫോമിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ പ്രശസ്തിയും പേരും അല്ല', ഗവാസ്‌കറെ ഉദ്ധരിച്ച് സ്റ്റാർ ന്യൂസ് റിപോർട് ചെയ്തു.

കാർത്തികിന്റെ പ്രായം ആരും കാണരുതെന്നും ഗവാസ്‌കർ പറഞ്ഞു. 'കഠിനമായ സാഹചര്യങ്ങളിൽ കാർതിക് മികച്ച സ്‌ട്രൈക് റേറ്റിൽ എങ്ങനെ റൺസ് നേടുന്നുവെന്ന് അവർ കണ്ടറിയണം. ലോവർ ഓർഡറിൽ കാർതികിന് അധികം അവസരങ്ങൾ ലഭിക്കുന്നില്ല. ആറാമത്തെയോ ഏഴാമത്തെയോ ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കും. അദ്ദേഹം എപ്പോഴും 50 റൺസ് നേടുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാവില്ല. കാർതിക് 20 പന്തിൽ മികച്ച 40 റൺസ് നേടും. ഇക്കാരണങ്ങളാൽ ടീമിൽ ഇടം നേടാൻ കാർതിക് അർഹനാണ്. അദ്ദേഹം ഇൻഡ്യക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നു. അടുത്ത വർഷം ഏകദിന ലോകകപാണ്. അതിനും അദ്ദേഹം അവസരം ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഒരാളുടെ പ്രായമല്ല, പ്രകടനമാണ് കാണേണ്ടത്', അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്‌കോട്ടിൽ ദക്ഷിണാഫ്രികയ്‌ക്കെതിരായ നാലാം ടി20 മത്സരത്തിൽ 27 പന്തിൽ 55 റൺസ് നേടിയ കാർതിക് മികച്ച പ്രകടനം നടത്തുകയും കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒമ്പത് ബൗൻഡറികളും രണ്ട് സിക്‌സറുകളും അദ്ദേഹം പറത്തി. താരത്തിന്റെ സ്‌ട്രൈക് റേറ്റ് 203.70 ആയിരുന്നു. 16 വർഷമായി കാർതിക് ടി20 കളിക്കുന്നു. ഈ 16 വർഷത്തിനിടെ 36 ടി20കൾ കളിച്ചിട്ടുണ്ടെങ്കിലും കാർതിക്കിന്റെ ആദ്യ അർധസെഞ്ചുറിയാണിത്. നേരത്തെ, 2006ൽ നേടിയ 31 റൺസായിരുന്നു ഉയർന്ന വ്യക്തിഗത സ്‌കോർ.

Keywords:  Latest-News, National, Top-Headlines, Sports, Cricket, Player, World Cup, Sunil Gavasker, Gautham Gambhir, Australia, Indian Team, Dinesh Karthik, T20 World Cup, Gavaskar slams Gambhir, 'How do you see that?': Gavaskar indirectly slams Gautam Gambhir for comment on Dinesh Karthik's T20 World Cup chances.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia