Police Arrested | പഞ്ചനക്ഷത്ര ഹോടെലിലെ ശുചീകരണ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 15 വയസുകാരന്‍ പിടിയിൽ

 


ഡെറാഡൂണ്‍: (www.kvartha.com) പഞ്ചനക്ഷത്ര ഹോടെലിലെ ശുചീകരണ ജീവനക്കാരിയെ 15 വയസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. വെളളിയാഴ്ച രാവിലെ ഡെറാഡൂണിലെ പഞ്ചനക്ഷത്ര ഹോടെലിലാണ് സംഭവം. പശ്ചിമ ബംഗാളില്‍ നിന്നുള്ള 24 കാരിയായ യുവതിയാണ് പരാതിക്കാരി. ഛത്തീസ്ഗഡ് സ്വദേശിയായ കൗമാരക്കാരനെ പിന്നീട് പൊലീസ് പിടികൂടി. ഇരയായ സ്ത്രീ വിവാഹിതയും ഒരു മകളുടെ അമ്മയുമാണ്.
               
Police Arrested | പഞ്ചനക്ഷത്ര ഹോടെലിലെ ശുചീകരണ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി; 15 വയസുകാരന്‍ പിടിയിൽ

പരാതി ഇങ്ങനെ: 'ഹോടെലിലെ ലേഡീസ് വാഷ്റൂമില്‍ രാവിലെ 9.30ഓടെയാണ് സംഭവം. സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോൺ ചാര്‍ജിംഗിന് വെച്ചപ്പേള്‍, പ്രായപൂര്‍ത്തിയാകാത്ത യുവാവ് അവിടേക്ക് 'ഹായ്' പറഞ്ഞുകൊണ്ട് വന്നു. താല്‍പര്യമില്ലാതിരുന്നിട്ടും അയാള്‍ സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ സ്ത്രീകളുടെ ശുചിമുറിയില്‍ കയറിയതിനെ ചോദ്യം ചെയ്തു. സന്ദര്‍ശകരോടും അതിഥികളോടും സംസാരിക്കാറില്ലെന്നും ഉടന്‍ തന്നെ പുറത്തുപോകണമെന്നും പറഞ്ഞു. എന്റെ എതിര്‍പ്പ് വകവയ്ക്കാതെ, വാതില്‍ അകത്തു നിന്ന് പൂട്ടുകയും പിന്നീട് എന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഞാന്‍ സഹായത്തിനായി നിലവിളിച്ചെങ്കിലും വാതില്‍ അടച്ചതിനാല്‍ ആരും കേട്ടില്ല'.

പ്രായപൂര്‍ത്തിയാകാത്തയാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഹോടെലില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച ഇയാളെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ഹരിദ്വാറിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും രാജ്പൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മോഹന്‍ സിംഗ് പറഞ്ഞു. യുവതിയുടെ മെഡികല്‍ റിപോര്‍ടിനായി കാത്തിരിക്കുകയാണെന്നും സിംഗ് പറഞ്ഞു. 'ഞങ്ങളുടെ അതിഥികളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. ഈ സംഭവത്തില്‍ ഞങ്ങള്‍ പൊലീസുമായി സഹകരിക്കുന്നുണ്ട്', ഹോടെല്‍ വക്താവ് പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Arrested, Assault, Dehra Dun, Molestation, Complaint, West Bengal, Court, Housekeeping staff allegedly assaulted by 15-yr-old boy in 5-star hotel in Dehradun.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia