Woman Dives from Ganga | വിശുദ്ധ സ്നാനം: പാലത്തില്‍ നിന്നും സാഹസികമായി ചാടി 70കാരിയായ വൃദ്ധ ഗംഗാനദിയില്‍ മുങ്ങിക്കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com) പുണ്യ നദിയായ ഗംഗയില്‍ ഒരു വൃദ്ധ സാഹസികമായി മുങ്ങിക്കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. 70 കാരി ഹര്‍ദിവാറിലെ ഹര്‍ കി പൗരി ഘടിലെ പാലത്തില്‍ നിന്ന് ഗംഗാ നദിയിലേക്ക് ചാടുന്നതിന് മുമ്പ് മുന്നോട്ട് കുതിക്കുന്നത് വീഡിയോയില്‍ കാണാം.

Woman Dives from Ganga | വിശുദ്ധ സ്നാനം: പാലത്തില്‍ നിന്നും സാഹസികമായി ചാടി 70കാരിയായ വൃദ്ധ ഗംഗാനദിയില്‍ മുങ്ങിക്കുളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

ഒഴുക്കിനെതിരെ ധൈര്യത്തോടെ വശങ്ങളിലേക്ക് വൃദ്ധ നീന്തുമ്പോള്‍ കാഴ്ചക്കാര്‍ അവരെ പ്രോത്സാഹിപ്പിക്കുന്നത് കേള്‍ക്കാം. സമൂഹമാധ്യമ ഉപയോക്താക്കളില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ചിലര്‍ സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ചപ്പോള്‍, മറ്റുള്ളവര്‍ അവരുടെ ജീവനെക്കുറിച്ച് ആശങ്കാകുലരായി.

ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് ഒരു ഉപയോക്താവ് മറ്റുള്ളവരോട് അഭ്യര്‍ഥിച്ചു, കാരണം ഇത് മറ്റുള്ളവര്‍ അനുകരിക്കുമ്പോള്‍ അപകടങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായേക്കാം. ഈ വര്‍ഷമാദ്യം സമാനമായ ഒരു വൈറല്‍ വീഡിയോയില്‍, കേരളത്തിലെ സഹ്യാദ്രി പര്‍വതനിരകളില്‍ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അഗസ്ത്യാര്‍കൂടത്തില്‍ 62 കാരിയായ സ്ത്രീ കയറുന്നത് കണ്ടു.

സ്ത്രീയുടെ ഹൈകിംഗ് അനുഭവവും അവരുടെ ഉത്സാഹത്തോടെയും ഊര്‍ജത്തോടെയും ഉള്ള സാഹസിക യാത്ര മറ്റ് ട്രകര്‍മാരുടെ പ്രതികരണങ്ങള്‍ വിവരിക്കുന്ന ഒരു നീണ്ട അടിക്കുറിപ്പോടെയാണ് വീഡിയോ ഓണ്‍ലൈനില്‍ പങ്കിട്ടത്.

2022 ഫെബ്രുവരി 16-ന് റോപ ക്ലൈംബിംഗ് നടത്തിയ നാഗരത്നമ്മയുടെ വീഡിയോയാണ് അന്ന് വൈറലായത്. അവര്‍ മകനോടും സുഹൃത്തുക്കളോടും ഒപ്പം ബംഗ്ലൂറില്‍ നിന്നാണ് കേരളത്തിലെത്തിയത്. കര്‍ണാടകയ്ക്ക് പുറത്തുള്ള അവരുടെ ആദ്യ യാത്രയാണിത്. വിവാഹത്തിന് ശേഷം കഴിഞ്ഞ 40 വര്‍ഷമായി ഒരു കുടുംബിനിയായി കഴിയുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. മക്കളെല്ലാം വളര്‍ന്ന് ഒരുനിലയിലെത്തിയതോടെ തന്റെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ഇറങ്ങിയതായിരുന്നു അവര്‍.

മുമ്പ്, പാലക്കാട്ടുള്ള ഒരു പാര്‍കില്‍ 72കാരി റോപ് വേയിലൂടെ കുതിക്കുന്നതിന്റെ വീഡിയോയും ഓണ്‍ലൈനില്‍ വൈറലായിരുന്നു. സാഹസികതയ്ക്കായി തയാറെടുക്കുമ്പോള്‍ സാരി ധരിച്ച സ്ത്രീ തംബ്സ്-അപ് കാണിക്കുന്നത് കാണാം. പാര്‍കില്‍ നടക്കുന്നതിനിടയില്‍ മറ്റുള്ളവര്‍ റോപില്‍ കയറുന്നത് കണ്ടതോടെയാണ്് അത് പരീക്ഷിക്കാന്‍ അവര്‍ തയാറായത്.

Keywords: Holy Dip: 70-Year-old Woman Dives from Bridge into Ganga River in Heart-stopping Video, New Delhi, News, Video, River, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia