Police action | സന്നദ്ധ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത് എടിഎസ് മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു; മുൻ ഡിജിപി ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു

 


മുംബൈ: (www.kvartha.com) 2002 ലെ ഗുജറാത് കലാപക്കേസില്‍ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവച്ചതിന് തൊട്ടുപിന്നാലെ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനെ മുംബൈയില്‍ തടഞ്ഞുവെക്കുകയും അഹ്‌മദാബാദിലെ ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) ആയി വിരമിച്ച ഡിജിപി ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
                                        
Police action | സന്നദ്ധ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത് എടിഎസ് മുംബൈ സാന്താക്രൂസ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ചു; മുൻ ഡിജിപി ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു

പൊലീസ് ഇന്‍സ്പെക്ടര്‍ ഡിബി ബരാദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍, ശ്രീകുമാറിനെ പ്രതിയാക്കി ഡിസിബി ശനിയാഴ്ച എഫ്ഐആര്‍ ഫയല്‍ ചെയ്തു. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന, പിരിച്ചുവിട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭടിനെതിരെയും വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, എന്നിവ ചുമത്തി സെതല്‍വാദിനെതിരെയും കേസെടുത്തു.

എടിഎസ് സംഘം ഉച്ചയോടെ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടിലെത്തി അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 2002 ലെ ഗുജറാത് കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പൊലീസിന് നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോർട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നടപടി.

കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റുള്ളവര്‍ക്കും എസ്ഐടി ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജിയില്‍ സാകിയ ജാഫ്രി ഉന്നയിച്ച ' ഗൂഢാലോചന' ആരോപണങ്ങള്‍ വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു സന്നദ്ധ സംഘടന അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അവര്‍ സത്യസന്ധമായി അന്വേഷിച്ചെന്നും 'ടീസ്റ്റ സെതല്‍വാദിന്റെ എന്‍ജിഒയാണ് പരാതി കൊടുത്തതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

Keywords:  Latest-News, National, Top-Headlines, Arrested, Police, Mumbai, Gujrath, Chief Minister, Narendra Modi, Supreme Court of India, Police-station, Gujarat ATS Detains, Teesta Setalvad, Ex-DGP Sreekumar, Gujarat ATS detains activist Teesta Setalvad in Mumbai; Ex-DGP Sreekumar arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia