Groom Arrived In Bulldozer | വിവാഹ വേദിയിലേക്ക് വരന്‍ ബുള്‍ഡോസറിലെത്തി; അതിനൊരു കാരണമുണ്ട്! വീഡിയോ വൈറൽ

 


ഭോപാല്‍: (www.kvartha.com) ബുള്‍ഡോസറിനെ ഒരു ഭീകര ജീവിയെ പോലെയാണ് പലരും ഇപ്പോള്‍ കാണുന്നത്. ചില സംസ്ഥാനങ്ങളില്‍ കലാപകാരികളുടെ സ്വത്തുക്കള്‍ നശിപ്പിക്കാന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നുണ്ട്. അത് വലിയ വാര്‍ത്തയാവുകയും ചെയ്യുന്നു, ഇവിടെ മധ്യപ്രദേശിലെ ഒരു വരന്‍ കുതിരവണ്ടിയും കാറും ഉപയോഗിക്കാതെ ബുള്‍ഡോസറില്‍ വിവാഹ വേദിയിലെത്തി. ഇതിന്റെ വീഡിയോ വൈറലായി. ബേതുല്‍ ജില്ലയിലെ ഭൈന്‍സ്ദേഹി താലൂകിലെ ജാലാര്‍ ഗ്രാമത്തില്‍ ബുധനാഴ്ച നടന്ന വിവാഹ ഘോഷയാത്രയിലാണ് വരന്‍ അങ്കുഷ് ജയ്സ്വാളും കുടുംബാംഗങ്ങളായ രണ്ട് സ്ത്രീളും ബുള്‍ഡോസറില്‍ എത്തിയത്.
                
Groom Arrived In Bulldozer | വിവാഹ വേദിയിലേക്ക് വരന്‍ ബുള്‍ഡോസറിലെത്തി; അതിനൊരു കാരണമുണ്ട്! വീഡിയോ വൈറൽ

ഈ അപൂര്‍വ വിവാഹ ഘോഷയാത്രയുടെ ചില ഫോടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ജോലിയുടെ ഭാഗമായി എല്ലാ ദിവസവും ബുള്‍ഡോസര്‍ ഉള്‍പെടെയുള്ള നിര്‍മാണവുമായി ബന്ധപ്പെട്ട യന്ത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സിവില്‍ എന്‍ജിനീയറായ ജയ്‌സ്വാള്‍ പറഞ്ഞു. 'അതിനാല്‍, എന്റെ വിവാഹത്തെ അവിസ്മരണീയമായ ഒരു സംഭവമാക്കി മാറ്റാന്‍ ജെസിബി ഉപയോഗിക്കണമെന്ന് തോന്നിയെ. ബുള്‍ഡോസറിന്റെ ലോഡര്‍ ബകറ്റ് അവസരത്തിന് അനുയോജ്യമായ രീതിയില്‍ അലങ്കരിച്ചു', വരന്‍ വ്യക്തമാക്കി.

വിവാഹസമയത്ത് ബുള്‍ഡോസറില്‍ സവാരി ചെയ്യണമെന്ന് വീട്ടുകാരോട് പറഞ്ഞതായും അവര്‍ സന്തോഷത്തോടെ സമ്മതിച്ചെന്നും തന്റെ ആഗ്രഹം നിറവേറ്റിയതായും ജയ്‌സ്വാൾ പറഞ്ഞു. വരന്‍ സുഹൃത്തുക്കളോടൊപ്പം ബുള്‍ഡോസറിന്റെ ബ്ലേഡുകളില്‍ സുഖമായി ഇരിക്കുന്നതും സവാരി ആസ്വദിക്കുന്നതും വൈറല്‍ വീഡിയോയില്‍ കാണാം.

Keywords: Groom uses bulldozer to reach wedding venue in MP's Betul, video goes viral, Wedding, Groom, Bulldozer, National, News, Top-Headlines, Madhya pradesh, Bhoppal, Video, Viral.
  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia