Regulations for social media | സമൂഹമാധ്യമങ്ങള്‍ക്ക് മൂക്കുകയറിടുമോ?; സര്‍കാര്‍ നിയമ ഭേദഗതികളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ്; 'പാനല്‍ രൂപീകരിക്കും'

 


ന്യൂഡെല്‍ഹി: (www.kvartha.com) സമൂഹമാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കുന്ന കാര്യത്തില്‍ രാജ്യത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അതിനാവശ്യമായ നിയമപരമായ മാറ്റങ്ങളും ചട്ടങ്ങളും സര്‍കാര്‍ കൊണ്ടുവരുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മൊബൈല്‍ ഫോണുകളിലും സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമുകളിലും ഇന്റര്‍നെറ്റ് ശക്തവും സമൂലമവുമായ മാറ്റങ്ങള്‍ കൊണ്ടുവന്നു, എന്നാല്‍ അതിനൊപ്പം കൂടുതല്‍ ഉത്തരവാദിത്തങ്ങളും ഉണ്ടാകണം, സമൂഹമാധ്യമങ്ങളും ഡിജിറ്റല്‍ ലോകവും കൂടുതല്‍ ഉത്തരവാദിത്തം ഉള്ളതാക്കേണ്ടതുണ്ടെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
                 
Regulations for social media | സമൂഹമാധ്യമങ്ങള്‍ക്ക് മൂക്കുകയറിടുമോ?; സര്‍കാര്‍ നിയമ ഭേദഗതികളും നിയന്ത്രണങ്ങളും കൊണ്ടുവരുമെന്ന് മന്ത്രി അശ്വനി വൈഷ്ണവ്; 'പാനല്‍ രൂപീകരിക്കും'

'നിയമപരമായ എന്ത് മാറ്റങ്ങള്‍ വേണമെങ്കിലും കൊണ്ടുവരും. മീഡിയ ഗ്രൂപുകള്‍ക്കുള്ളില്‍, സ്വയം നിയന്ത്രണം ആവശ്യമാണ്. എന്നാല്‍ ആവശ്യമുള്ളിടത്തെല്ലാം സാമൂഹ്യ മാധ്യമങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും,' മന്ത്രി വ്യക്തമാക്കി. ഇൻഡ്യ ടിവി9 ഗ്ലോബല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പാര്‍ലമെന്റിലായാലും പുറത്തായാലും സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്തമുള്ളതാക്കേണ്ടത് അത്യാവശ്യമാണെന്ന് സര്‍കാരിന് വ്യക്തമായ ധാരണയുണ്ടെന്നും വൈഷ്ണ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളെ ഉത്തരവാദിത്തമുള്ളതാക്കാന്‍ പാനല്‍ രൂപീകരിക്കും. ഒരു വ്യവസായത്തിനും നിയന്ത്രണങ്ങള്‍ ആവശ്യമില്ല, എന്നാല്‍ ആവശ്യമുള്ളിടത്ത് നിയന്ത്രണം കൊണ്ടുവരുന്നത് സര്‍കാരിന്റെ ഉത്തരവാദിത്തമാണ്, അത് കൊണ്ടുവരും', വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

ട്വിറ്റര്‍, ഫേസ്ബുക് തുടങ്ങിയ വമ്പന്‍ ടെക് കംപനികളുടെ അനിയന്ത്രിതമായ ഉള്ളടക്ക മിതത്വം, നിഷ്‌ക്രിയത്വം അല്ലെങ്കില്‍ നീക്കം ചെയ്യല്‍ തീരുമാനങ്ങള്‍ എന്നിവയ് ക്കെതിരെ ഉപയോക്താക്കള്‍ക്ക് പരാതി അപീല്‍ സംവിധാനം നല്‍കാന്‍ നിര്‍ദേശിക്കുന്ന പുതിയ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ സര്‍കാര്‍ തയ്യാറെടുക്കുകയാണ്. ഈ മാസം ആദ്യം, ഐടി മന്ത്രാലയം പുതിയ കരട് നിയമങ്ങള്‍ പുറത്തുവിട്ടിരുന്നു, ഇത് പരാതികളിലെ നിഷ്‌ക്രിയത്വത്തിനെതിരെയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പരാതി ഉദ്യോഗസ്ഥര്‍ എടുക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്കെതിരെയോ ഉപയോക്താക്കള്‍ കൊടുക്കുന്ന അപീലുകള്‍ കേള്‍ക്കാന്‍ ഒരു പാനല്‍ നിര്‍ദേശിക്കുന്നു എന്നാണ് സര്‍കാര്‍ അറിയിച്ചിരുന്നത്. 'മധ്യസ്ഥന് നല്‍കുന്ന അപീല്‍ സംവിധാനമോ വിശ്വസനീയമായ സ്വയം നിയന്ത്രണ സംവിധാനമോ നിലവിലില്ല', ഐടി മന്ത്രാലയം പറയുന്നു.

വിപുലമായ കൂടിയാലോചനകള്‍ക്ക് ശേഷം ജൂലൈ അവസാനത്തിന് മുമ്പ് പുതിയ സാമൂഹ്യ മാധ്യമ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുമെന്ന് സര്‍കാര്‍ പ്രതീക്ഷിക്കുന്നു. കണ്‍സള്‍ടേഷന്‍ പ്രക്രിയയില്‍ വലിയ ടെക് പ്ലാറ്റ്ഫോമുകള്‍ എതിര്‍ക്കുമെന്ന് കരട് ഭേദഗതി പരക്കെ പ്രതീക്ഷിക്കപ്പെടുന്നു. ട്വിറ്റര്‍, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ കംപനികള്‍ തങ്ങളുടെ പ്ലാറ്റ് ഫോമുകളിലെ വിദ്വേഷ പ്രസംഗം, ഹാനികരമായ ഉള്ളടക്കം, തെറ്റായ വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

ഉള്ളടക്കം എടുത്തുകളയുന്നതില്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നുവെന്ന് ആരോപിക്കുന്ന ഒരു വിഭാഗം ഉപയോക്താക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. ഒരു സോഷ്യല്‍ മീഡിയ കംപനിക്കും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളെ തുരങ്കം വയ്ക്കാന്‍ കഴിയില്ലെന്നും ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ള എല്ലാ പ്ലാറ്റ്ഫോമുകളും സുരക്ഷിതവും വിശ്വസനീയവുമായ ഇടമായിരിക്കണം എന്നും സര്‍കാര്‍ വ്യക്തമാക്കി. ട്വിറ്റര്‍, ഫേസ്ബുക് എന്നിവയുള്‍പെടെയുള്ള വന്‍കിട ടെക് കംപനികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം രാജ്യം പുതിയ ഐടി മധ്യസ്ഥ നിയമങ്ങള്‍ നടപ്പാക്കി.

Keywords:  Latest-News, National, Top-Headlines, Central Government, Government, Social-Media, Minister, Twitter, Facebook, Govt to bring legal changes, regulations for greater social media accountability: Vaishnav.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia