Flight Ticket | വിമാനടികറ്റ് 21 ദിവസം മുന്‍പ് എടുക്കണം; ബുക് ചെയ്യേണ്ടത് കുറഞ്ഞ നിരക്കില്‍; ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇനി തോന്നുന്ന പോലെ സര്‍കാര്‍ ചെലവില്‍ വിമാന യാത്ര ചെയ്യാന്‍ ജീവനക്കാര്‍ക്ക് കഴിയില്ല. കടിഞ്ഞാണിടാന്‍ ഒരുങ്ങി കേന്ദ്രസര്‍കാര്‍. സര്‍കാര്‍ ചെലവിലുള്ള യാത്രകള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടികറ്റ് മാത്രമേ ബുക് ചെയ്യാവൂ എന്നാണ്് ജീവനക്കാരോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിവതും യാത്രയ്ക്ക് 21 ദിവസം മുന്‍പ് തന്നെ ടികറ്റ് ബുക് ചെയ്യാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും വിമാന കംപനികള്‍ ഫ്‌ളെക്‌സി നിരക്കിലാണ് ടികറ്റിന് വില ഈടാക്കുന്നത് എന്നതിനാല്‍ ഉയര്‍ന്ന ബാധ്യത ഒഴിവാക്കാനാണ് സര്‍കാരിന്റെ നിര്‍ദേശം.

യാത്രയ്ക്ക് അനുമതി കിട്ടിയില്ലെങ്കിലും, ടികറ്റ് ബുക് ചെയ്യണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നിലധികം ടികറ്റുകള്‍ ബുക് ചെയ്യരുത് എന്നും നിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ മൂന്ന് കംപനികള്‍ വഴി മാത്രമേ കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് വിമാന ടികറ്റുകള്‍ ബുക് ചെയ്യാനാവൂ. ബാല്‍മര്‍ ലൗറി ആന്‍ഡ് കംപനി, ഐആര്‍സിടിസി, അശോക ട്രാവല്‍ ആന്‍ഡ് ടൂര്‍സ് എന്നിവയാണവ.

ഒരു യാത്രയ്ക്കുള്ള ടികറ്റ് അംഗീകാരമുള്ള മൂന്ന് ഏജന്‍സികളില്‍ ഒന്നില്‍ നിന്നും മാത്രമേ വാങ്ങാന്‍ പാടുള്ളൂ. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ജോയിന്റ് ഓഫിസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടുകൂടി മാത്രമേ ജീവനക്കാര്‍ മറ്റ് ടികറ്റ് ബുകിംഗ് ഏജന്‍സികള്‍ വഴി ടികറ്റ് ബുക് ചെയ്യാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

യാത്രയ്ക്ക് മൂന്നുദിവസം മുന്‍പ് മാത്രം ബുക് ചെയ്യുന്ന, അതായത് അവസാന 72 മണിക്കൂറിനുള്ളിലാണ് ടികറ്റുകള്‍ ബുക് ചെയ്യുന്നതെങ്കില്‍ യാത്രചെയ്യുന്ന ജീവനക്കാരന്‍ ഇതിന് മതിയായ കാരണം ബോധിപ്പിക്കണം. ടികറ്റുകള്‍ കാന്‍സല്‍ ചെയ്യുകയാണെങ്കില്‍, അത് യാത്രയുടെ 24 മണിക്കൂര്‍ മുന്‍പ് ആയിരിക്കണമെന്നാണ് കേന്ദ്രസര്‍കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അവസാന 24 മണിക്കൂറിനുള്ളില്‍ ആണ് ടികറ്റ് കാന്‍സല്‍ ചെയ്യുന്നതെങ്കില്‍ അതിനും യാത്രികനായ ജീവനക്കാരന്‍ മതിയായ കാരണം ബോധിപ്പിക്കണം.

Flight Ticket | വിമാനടികറ്റ് 21 ദിവസം മുന്‍പ് എടുക്കണം; ബുക് ചെയ്യേണ്ടത് കുറഞ്ഞ നിരക്കില്‍;  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍കാര്‍


Keywords: Govt asks employees to opt for lowest air fare, book tickets 21-days before travel, New Delhi, News, Business, Flight, Passengers, Government-employees, National, Ticket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia