Photo Editor Removed | ഫേസ്ബുക് പാസ്‌വേഡ് ഉള്‍പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ മെസേജുകള്‍ അയയ്ക്കുന്നു; പ്ലേ സ്റ്റോറില്‍ നിന്ന് ഒരു ജനപ്രിയ ആപ്ലികേഷന്‍ നീക്കി; എത്രയും പെട്ടെന്ന് അന്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശം

 



ന്യൂഡെല്‍ഹി: (www.kvartha.com) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഒരു ജനപ്രിയ ആപ്ലികേഷന്‍ നീക്കി.  PIP Pic Camera Photo Editor എന്ന ജനപ്രിയ ആപാണ് നിരോധിച്ചത്. ഫേസ്ബുക് പാസ്‌വേഡ് ഉള്‍പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍വെയറുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കടുത്ത നടപടി. 

ഈ ആപ് ഉപയോഗിക്കുന്ന വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ അകൗണ്ടുകള്‍ ഉപയോഗിച്ച് മാല്‍വെയര്‍ വ്യാജ മെസേജുകള്‍ അയയ്ക്കുന്നുവെന്ന് ഉള്‍പെടെയുള്ള ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്.

Photo Editor Removed | ഫേസ്ബുക് പാസ്‌വേഡ് ഉള്‍പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി വ്യാജ മെസേജുകള്‍ അയയ്ക്കുന്നു; പ്ലേ സ്റ്റോറില്‍ നിന്ന് ഒരു ജനപ്രിയ ആപ്ലികേഷന്‍ നീക്കി; എത്രയും പെട്ടെന്ന് അന്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശം


ആപ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മനസിലാക്കിയതിനാല്‍ ഈ ആഴ്ചയുടെ തുടക്കം മുതല്‍തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഫോടോ എഡിറ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇപ്പോള്‍ ആപിനെ പൂര്‍ണമായും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുകയാണ്.

നിലവില്‍ ഫോണില്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആപ് അന്‍ഇന്‍സ്റ്റാള്‍ ചെയ്യുകയും ആപ് ഡാറ്റ ക്ലിയര്‍ ചെയ്യുകയും വേണമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഫേസ്ബുക് ഉള്‍പെടെയുള്ള സമൂഹ മാധ്യമ സൈറ്റുകളുടെ പാസ്‌വേഡുകള്‍ മാറ്റുന്നും നല്ലതെന്നും ഗൂഗിള്‍ അറിയിച്ചു.

മാഗ്‌നിഫയര്‍ ഫ്ലാഷ്ലൈറ്റ്, ആനിമല്‍ വാള്‍പേപര്‍, സോഡിഹോറോസ്‌കോപ് മുതലായ ആപുകളും സുരക്ഷിതമല്ലെന്ന് ഗൂഗിള്‍ പറയുന്നു.

Keywords: News,National,India,New Delhi,Top-Headlines,Technology,Application,google,Social-Media,Facebook, Google Play Store bars PIP Pic Camera Photo Editor; delete it
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia