Gold rate | വ്യാഴാഴ്ച കൂടിയ വില വെള്ളിയാഴ്ച കുറഞ്ഞു; ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപ കുറഞ്ഞ് 4745 രൂപയും പവന് 160 രൂപ കുറഞ്ഞ് 37,960 രൂപയുമായി. വ്യാഴാഴ്ച വിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ വ്യാഴാഴ്ചത്തെ സ്വര്‍ണവില ഗ്രാമിന് 4765 രൂപയും പവന് 38,120 രൂപയിലുമെത്തിയിരുന്നു.

Gold rate | വ്യാഴാഴ്ച കൂടിയ വില വെള്ളിയാഴ്ച കുറഞ്ഞു; ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില

  ജൂണ്‍ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയും പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളില്‍ സ്വര്‍ണവില.

സംസ്ഥാന നികുതി, മേകിംഗ് ചാര്‍ജുകള്‍, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങള്‍ കാരണം, സ്വര്‍ണത്തിന്റെ വില ദിവസേന വ്യത്യാസപ്പെടുന്നു.

Keywords: Gold rate in Kerala on June 24, News, Kerala, Top-Headlines, Thiruvananthapuram, State, Gold Price,June, Wednesday, Thursday, Friday, Tax, Macking charge, Excise tax, Daily.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia