Gold Price | കുതിച്ചുയര്‍ന്ന് കൂപ്പുകുത്തി; സംസ്ഥാനത്ത് 2 ദിവസത്തിന് ശേഷം സ്വര്‍ണവില ഇടിഞ്ഞു

 



തിരുവനന്തപുരം: (www.kvartha.com) രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ശനിയാഴ്ചയുണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38120 രൂപയായി. 

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപ ശനിയാഴ്ച കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4765 രൂപയാണ്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത്. വെള്ളിയാഴ്ച ഒരു പവന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.

Gold Price | കുതിച്ചുയര്‍ന്ന് കൂപ്പുകുത്തി; സംസ്ഥാനത്ത് 2 ദിവസത്തിന് ശേഷം സ്വര്‍ണവില ഇടിഞ്ഞു

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്. 

Keywords:  News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price June 18 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia