Found Dead | 'മാനസികാസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തി'; 41കാരി അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) മാനസികാസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിയ കേസില്‍ 41കാരി അറസ്റ്റില്‍. കിഴക്ക് അന്ധേരിയിലെ വസതിയില്‍ വച്ച്  19 കാരിയായ മകളെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിയതിനാണ് 41 കാരിയെ വ്യാഴാഴ്ച മുംബൈയില്‍ വച്ച് അറസ്റ്റ് ചെയ്തത്. മകളെ പരിപാലിക്കാന്‍ എപ്പോഴും ഒരാളെ ആവശ്യമുള്ളതിനാല്‍ മനോവിഷമത്തിലായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

 Found Dead | 'മാനസികാസ്വാസ്ഥ്യമുള്ള മകളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയാണെന്ന് വരുത്തി'; 41കാരി അറസ്റ്റില്‍


സഹര്‍ റോഡിലെ പാര്‍സിവാഡയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള വസതിയില്‍ വച്ച് ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് റിപോര്‍ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശ്രദ്ധ സുരേഷ് (41) എന്ന യുവതി ഭര്‍ത്താവിനും മൂന്ന് പെണ്‍മക്കള്‍ക്കും ഒപ്പമാണ് താമസിക്കുന്നത്. ദമ്പതികളുടെ മൂത്ത മകള്‍ വൈഷ്ണവി (19) ആണ് മരിച്ചത്. മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് 16 വയസും രണ്ട് വയസും പ്രായമുണ്ട്.

കെട്ടിടത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി പൊലീസ് കണ്‍ട്രോള്‍ റൂമിന് വിവരം ലഭിച്ചു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ വൈഷ്ണവി ഹാളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു. മാതാപിതാക്കള്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. പൊലീസെത്തിയാണ് പെണ്‍കുട്ടിയെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഡോക്ടര്‍ പോസ്റ്റ്മോര്‍ടം നടത്തിയപ്പോള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. മാനസികാസ്വാസ്ഥ്യമുള്ള ഒരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് അന്ധേരി പൊലീസ് ശ്രദ്ധയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മകള്‍ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നത്.

പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ കുടുംബം വല്ലാത്ത മനോവിഷമത്തിലായിരുന്നു. പ്രാതല്‍ സാധനങ്ങള്‍ വിറ്റ് കുറച്ച് പണം സമ്പാദിച്ചിരുന്ന ശ്രദ്ധ മകളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ കുറച്ച് കാലം മുമ്പ് കച്ചവടം നിര്‍ത്തി. ശ്രദ്ധയുടെ ഭര്‍ത്താവ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും കാര്യമായ വരുമാനമൊന്നും ലഭിച്ചില്ല.

ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് യുവതിക്കെതിരെ കൊലപാതകത്തിന് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശ്രദ്ധയെ വ്യാഴാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Keywords: Girl Found Dead in House, Mumbai, News, Killed, Police, Arrested, Hospital, Court, National.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia