Forensic probe to be mandatory | 6 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ഫോറൻസിക് അന്വേഷണം നിർബന്ധമാക്കുമെന്ന് അമിത് ഷാ

 


ന്യൂഡെൽഹി: (www.kvartha.com) കുറ്റത്തിന് ആറ് വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന എല്ലാ കേസുകളിലും ഫോറൻസിക് അന്വേഷണം നിർബന്ധമാക്കാൻ സർകാർ പദ്ധതിയിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഗുജറാതിലെ കെവാദിയയിൽ 'ഫോറൻസിക് സയൻസ് കഴിവുകൾ: സമയബന്ധിതവും ശാസ്ത്രീയ അന്വേഷണവും ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കൺസൾടേറ്റീവ് കമിറ്റിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
                                 
Forensic probe to be mandatory | 6 വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾക്ക് ഫോറൻസിക് അന്വേഷണം നിർബന്ധമാക്കുമെന്ന് അമിത് ഷാ

ഇൻഡ്യൻ പീനൽ കോഡ്, ക്രിമിനൽ പ്രൊസീജ്യർ കോഡ്, ഇൻഡ്യൻ എവിഡൻസ് ആക്റ്റ് എന്നിവയിലെ സമഗ്രമായ ഭേദഗതികളിലൂടെ ഓരോ സംസ്ഥാനത്തും, കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രോസിക്യൂഷന്റെയും ഫോറൻസിക് സയൻസിന്റെ സ്വതന്ത്ര ഡയറക്ടറേറ്റുകൾ സ്ഥാപിക്കാൻ അമിത് ഷാ ആഹ്വാനം ചെയ്തുവെന്ന് ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസ് റിപോർട് ചെയ്തു.

സാങ്കേതിക വിദ്യയുടെ ഉപയോഗം കണക്കിലെടുത്ത് കുറ്റവാളികളെക്കാൾ അന്വേഷണ ഏജൻസികൾ ഒരു പടി മുന്നിൽ നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അമിത് ഷാ യോഗത്തിൽ ഊന്നിപ്പറഞ്ഞു, പോലീസ് അന്വേഷണം, പ്രോസിക്യൂഷൻ, ഫോറൻസിക്‌സ് എന്നിവയിൽ പരിഷ്‌കാരങ്ങൾക്കായി കേന്ദ്ര സർകാർ സംസ്ഥാന സർകാരുകളുമായി സഹകരിച്ച് ത്രിതല സമീപനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

90 ശതമാനമായി താൻ കണക്കാക്കിയ ശിക്ഷാ നിരക്ക് കൈവരിക്കുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ അന്വേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. 'ഓരോ ജില്ലയിലും മൊബൈൽ ഫോറൻസിക് സയൻസ് യൂനിറ്റുകൾ സ്ഥാപിക്കുന്നതുൾപെടെ രാജ്യത്തുടനീളമുള്ള ഫോറൻസിക് ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർകാർ തുക നൽകുന്നുണ്ട്, ഈ യൂനിറ്റുകൾ ഒരു ജില്ലയിൽ കുറഞ്ഞത് മൂന്ന് ബ്ലോകുകളെങ്കിലും പ്രവർത്തിക്കും', അദ്ദേഹം വ്യക്തമാക്കി.

യോഗത്തിൽ എംപിമാർ, ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, അജയ് കുമാർ മിശ്ര, നിഷിത് പ്രമാണിക്, കേന്ദ്ര ആഭ്യന്തര സെക്രടറി അജയ് ഭല്ല, ആഭ്യന്തര മന്ത്രാലയം, എൻസിആർബി, നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Keywords:  Latest-News, National, Jail, Accused, Central Government, Minister, Crime, Criminal Case, Police, Investigates, Forensic Probe to Be Mandatory, Amit Shah, Forensic probe to be made mandatory for offences attracting 6 yrs or more in jail.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia