Follow KVARTHA on Google news Follow Us!
ad

Police Booked | പരീക്ഷാഹോളില്‍ വിദ്യാര്‍ഥിനിയെ അക്രമിച്ചെന്ന പരാതിയില്‍ സഹപാഠിയായ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു; കാരണം മൊബൈല്‍ ഫോണെന്ന് പൊലീസ്; വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാനാവാതെ അധികൃതര്‍

FIR registered against student, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) വിദ്യാർഥികളിലെ മൊബൈൽ ഫോൺ ഉപയോഗം തടയാനാവാതെ സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും. സ്മാർട് ഫോൺ വഴി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കോവിഡാനന്തരം കുതിച്ചുയരാൻ തുടങ്ങിയതാണ് വിദ്യാർഥികളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ഒരു സ്കൂളിൽ നടന്ന സംഭവം സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. ഹയർ സെകൻഡറി സ്കൂൾ പരീക്ഷാ ഹോളിൽ വെച്ച് വിദ്യാർഥിനിയെ സഹപാഠിയായ പെൺകുട്ടി ആക്രമിച്ചത് കുട്ടികളിൽ അമിതമായ മൊബൈൽ ഫോണിന്റെ ദൂഷ്യ ഫലമെന്നാണ് പൊലീസ് പറയുന്നത്.
    
Latest-News, Kerala, Kannur, Police, Students, Assault, Complaint, Mobile Phone, School, FIR registered against student.

പ്ലസ് വൺ പരീക്ഷയ്ക്കിടെ ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ജീവാപായം ഒഴിവായത്. പരീക്ഷ എ​ഴു​തു​ന്ന​തി​നി​ട​യി​ൽ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​യാ​യ പെ​ൺ​കു​ട്ടി പി​ന്നി​ലെ ഇരി​പ്പി​ട​ത്തി​ൽ നി​ന്നും മുന്നി​ലി​രു​ന്ന കു​ട്ടി​യു​ടെ മു​ടി കു​ത്തി​പ്പി​ടി​ച്ച ശേ​ഷം ക​ഴു​ത്തി​ന് നേ​രെ ബ്ലേ​ഡ് പ്ര​യോഗി​ക്കു​ക​യാ​യി​രു​ന്നു എന്നാണ് വിവരം. പരീക്ഷാ ഹോളിൽ ബ്ലേ​ഡു​മാ​യെ​ത്തി​യ വിദ്യാ​ർ​ഥി​നി​യു​ടെ ആ​ക്ര​മ​ണം ക​ണ്ട് ക്ലാ​സ് മുറിയി​ൽ മ​റ്റൊ​രു പെ​ൺ​കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യും ചെ​യ്തുവെന്നാണ് അറിയുന്നത്.

പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​നും കൈ​യ്ക്കും മൂ​ന്ന് തുന്നിക്കെട്ടുണ്ട്. അ​ക്ര​മ​ത്തി​നു ശേ​ഷം സ​മ​നി​ല തെ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു പെൺകുട്ടിയുടെ പെ​രു​മാ​റ്റ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പൊ​ലീ​സി​ന് ന​ൽ​കി​യ മൊഴി​യി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഈ ​പെ​ൺ​കു​ട്ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം കോഴിക്കോ​ട്ടേക്ക് ​കൊ​ണ്ടുപോ​കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷാഹോ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കു​ട്ടി​ക​ളി​ൽ നി​ന്നും പൊ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. സംഭവത്തിൽ അധ്യാപകരും സ്കൂൾ അധ്യാപക രക്ഷാകർതൃ സംഘടന പ്രതിനിധികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്

വാട്സ് ആപിലൂടെ മറ്റൊരു സു​ഹൃ​ത്തു​മാ​യി ന​ട​ത്തു​ന്ന ചാ​റ്റിം​ഗ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ കലാശി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക റിപോർട്. അക്രമം നടത്തിയ പെൺകുട്ടിയും ഇരയായ പെൺകുട്ടിയും മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്സ് ആപ് ഗ്രൂപിൽ ചില മെസേജുകളെ ചൊല്ലി തർക്കമുണ്ടായതായും ഇതിനെ തുടർന്ന് സുഹൃത്തുക്കളായ ഇരുവരും അകലുകയും ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കണ്ണൂർ ജില്ലയിലെ പാരമ്പര്യം കൊണ്ട്‌ പ്രശസ്തമായ സ്കൂളിലാണ് സംഭവം നടന്നതെന്ന് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായാണ് പൊലീസ് പറയുന്നത്.

സ​ഹ​പാ​ഠി​യു​ടെ ക​ഴു​ത്ത​റു​ത്ത് കൊ​ല്ലാ​ൻ ശ്രമിച്ചെന്ന പരാതിയിൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കെ​തി​രെ പൊലീസ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തിട്ടുണ്ട്. ഇൻഡ്യൻ ശി​ക്ഷാ നി​യ​മം 307, 324, 341 എ​ന്നീ വ​കു​പ്പു​ക​ൾ പ്രകാരം വ​ധ​ശ്ര​മം, മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ക്ക​ൽ, ത​ട​ഞ്ഞു നി​ർ​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പെൺകുട്ടിക്കെതിരെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഒ​രേ നാ​ട്ടു​കാ​രാ​യ ഇ​രു​വ​രും ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സി​ന്‍റെ അന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സഹപാഠിനികളാണ് ഇതു സംബന്ധിച്ച് നിർണായ വിവരം നൽകിയത്. അ​ക്ര​മ​ത്തി​ൽ കൈ​യ്ക്കും ക​ഴു​ത്തി​നും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ പെ​ൺ​കു​ട്ടി​യി​ൽ നി​ന്നും വി​ശ​ദ​മാ​യ മൊ​ഴി പൊലീ​സ് രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ വിദ്യാർഥികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനായി ബോധവൽക്കരണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്കൂളിൽ നടന്ന അതിക്രമത്തിന്റെ ഗൗരവം മനസിലാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പും ചൈൽഡ് ലൈനും സ്കൂൾ അധികൃതരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉൾപെടുത്തി അടിയന്തിര യോഗം ചേരുമെന്നാണ് വിവരം.

Keywords: Latest-News, Kerala, Kannur, Police, Students, Assault, Complaint, Mobile Phone, School, FIR registered against student.
< !- START disable copy paste -->

Post a Comment