Father-son duos | ശാരൂഖ്- ആര്യന്‍ മുതല്‍ ഇര്‍ഫാന്‍ - ബാബില്‍ വരെ; ബോളിവുഡിലെ ജനപ്രിയ പിതാക്കളും ആണ്‍മക്കളും

 


ന്യൂഡെല്‍ഹി: (www.kvartha.com) ബോളിവുഡില്‍ താരപുത്രന്മാരുടെ ആധിപത്യം ശക്തമാണെന്ന് ആരോപണമുണ്ട്. അത് ഒരുപരിധി വരെ ശരിയാണെങ്കിലും ഇവരെ ജനം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ചരിത്രമാണ് ഉണ്ടായിട്ടുള്ളത്. ശാരൂഖ് ഖാന്‍- ആര്യന്‍ ഖാന്‍ ജനപ്രീയ അച്ഛനും മകനുമാണ്. ആര്യന്റെ സിനിമാ പ്രവേശനത്തിനായി ആരാധകരും ബോളിവുഡും കാത്തിരിക്കുകയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് പിന്നാലെ വൈറലാകും. ശാരൂഖിന്റെ യുവത്വമാണ് ആര്യനെന്ന് പലരും പറയാറുണ്ട്. ആര്യന്‍ അച്ഛനെ പോലെയല്ല, ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാനാണ് ആഗ്രഹം.
                 
Father-son duos | ശാരൂഖ്- ആര്യന്‍ മുതല്‍ ഇര്‍ഫാന്‍ - ബാബില്‍ വരെ; ബോളിവുഡിലെ ജനപ്രിയ പിതാക്കളും ആണ്‍മക്കളും

ആരാധകര്‍ക്കിടയില്‍ ജനപ്രിയമായ മറ്റൊരു ബോളിവുഡ് അച്ഛന്‍-മകന്‍ ജോഡിയാണ് സെയ്ഫ് അലി ഖാനും മകന്‍ ഇബ്രാഹിമും. സെയ്ഫിന്റെ ചെറുപ്പകാലങ്ങളിലേക്ക് പേജുകള്‍ മറിച്ചാല്‍, ഒരാള്‍ക്ക് പെട്ടെന്ന് ഇബ്രാഹിമിനെ ഓര്‍മ വരും. അവന്റെ ചുരുണ്ട മുടി മുതല്‍ അവനെപ്പോലെ ഡെനിം ജാകറ്റ് ധരിക്കുന്നത് വരെ, ഇബ്രാഹിം സഹോദരി സാറയ്ക്ക് പിന്നാലെ സിനിമയിലെത്തുമെന്നാണ് വിവരം.

ഇര്‍ഫാന്‍ ഖാന്‍ നമ്മോടൊപ്പം ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ മകന്‍ ബാബില്‍ ഓര്‍മകള്‍ സജീവമാക്കി. തന്റെ പിതാവിനെ ഓര്‍മിപ്പിച്ചുകൊണ്ട് യുവതാരം പിതാവിന്റെ വസ്ത്രം ധരിച്ചു. ചിത്രം സമൂഹമാധ്യമ ഉപയോക്താക്കളും ആരാധകരും ഏറ്റെടുത്തു. ഥാറില്‍ അനില്‍ കപൂറും ഹര്‍ഷ് വര്‍ധന്‍ കപൂറും അഭിനയിക്കുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. കുറച്ച് സീനുകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അനിലിന്റെ ഫിറ്റ്നസ് മാത്രമല്ല, ഹര്‍ഷും തന്റെ പിതാവില്‍ നിന്ന് ആകര്‍ഷകത്വവും കരിഷ്മയും കടമെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളൂ.

Keywords:  Latest-News, National, Top-Headlines, Fathers-Day, Sharukh Khan, Bollywood, Actor, Love, SRK-Aryan, Irrfan-Babil, Father's Day: SRK-Aryan to Irrfan-Babil; Bollywood father-son duos that are spitting images.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia