Smart Watch Scam | കാർ വൃത്തിയാക്കുന്നതിനിടയിൽ സ്മാര്‍ട് വാച് ധരിച്ച കുട്ടി പേടിഎം ഫാസ്ടാഗില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായുള്ള വീഡിയോ വൈറൽ; ഇങ്ങനെ സംഭവിക്കുമോ? സത്യാവസ്ഥ അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) സ്മാര്‍ട് വാച് ധരിച്ച് കാറിന്റെ വിന്‍ഡ്സ്‌ക്രീന്‍ വൃത്തിയാക്കുന്നതിനിടയില്‍ കുട്ടി പേടിഎം ഫാസ്ടാഗില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഒരു കുട്ടി കാറിന്റെ വിന്‍ഡോ വൃത്തിയാക്കുന്നതും ആപിള്‍ വാച് ധരിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വാച് ഉപയോഗിച്ച് ഫാസ്ടാഗ് സ്റ്റികര്‍ സ്‌കാന്‍ ചെയ്ത് അകൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് പോലെയാണ് വീഡിയോയില്‍ കാണുന്നത്.
                     
Smart Watch Scam | കാർ വൃത്തിയാക്കുന്നതിനിടയിൽ സ്മാര്‍ട് വാച് ധരിച്ച കുട്ടി പേടിഎം ഫാസ്ടാഗില്‍ നിന്ന് പണം തട്ടിയെടുക്കുന്നതായുള്ള വീഡിയോ വൈറൽ; ഇങ്ങനെ സംഭവിക്കുമോ? സത്യാവസ്ഥ അറിയാം

വിന്‍ഡ്സ്‌ക്രീനിലെ ഫാസ്റ്റാഗ് സ്റ്റികറിന് നേരെ വാച് നീക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. എന്നിരുന്നാലും, രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക്, അതായത് ടോള്‍, പാര്‍കിംഗ് പ്ലാസ ഓപറേറ്റര്‍മാര്‍ക് അവരുടെ ജിയോ ലൊകേഷനുകളില്‍ നിന്ന് മാത്രമേ ഇടപാട് നടത്താൻ കഴിയൂ എന്നതിനാല്‍ ഇത്തരം തട്ടിപ്പിന്റെ സാധ്യത ഫാസ്ടാഗ് നിഷേധിച്ചു.
ദേശീയ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ (NETC) ഫാസ്ടാഗില്‍ ഒരു അനധികൃത ഉപകരണത്തിനും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നും അത് വളരെ സുരക്ഷിതമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Keywords:  Latest-News, National, Top-Headlines, Mobile Watch, Scam, Viral, Video, Child, Social-Media, Car, FASTag, Smart Watch Scam, PayTM FASTag Account, FASTag Smart Watch Scam Fact Check: Here Is the Truth Behind Viral Video of Kid Cleaning Windscreen To Wipe Out PayTM FASTag Account.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia