Coach Dravid says | ആരാധകര്‍ക്ക് ആശ്വാസം; കോവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ഇന്‍ഗ്ലന്‍ഡിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഓപണറായി എത്തിയേക്കാം; സാധ്യത തള്ളാതെ കോച് ദ്രാവിഡ്

 


ബര്‍മിംഗ്ഹാം: (www.kvartha.com) ആരാധകര്‍ക്ക് ആശ്വാസമായി ഇന്‍ഗ്ലന്‍ഡിനെതിരെയുള്ള അവസാന ടെസ്റ്റില്‍, കോവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിതിന്റെ ഓപണര്‍ സാധ്യതയ്ക്ക് മങ്ങലേല്‍ക്കില്ലെന്ന് രാഹുല്‍ ദ്രാവിഡ്. രോഹിതിന്റെ കോവിഡ് ടെസ്റ്റ് നെഗറ്റീവായാല്‍ ഓപണറായി ഇറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കോച് വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് അവസാന ടെസ്റ്റിന്റെ ആദ്യ മത്സരം നടക്കുക.
  
Coach Dravid says | ആരാധകര്‍ക്ക് ആശ്വാസം; കോവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ഇന്‍ഗ്ലന്‍ഡിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഓപണറായി എത്തിയേക്കാം; സാധ്യത തള്ളാതെ കോച് ദ്രാവിഡ്

രോഹിതിന് കോവിഡ് ടെസ്റ്റ് പോസിറ്റീവില്‍ തന്നെ തുടരുകയാണെങ്കില്‍ ക്യാപ്റ്റന്‍ പദവിയില്‍ ഇന്‍ഡ്യയുടെ പേസര്‍ ജസ്പ്രീത് ബുമ്രയെ ആയിരിക്കും പരിഗണിക്കുകയെന്ന് പിടിഐ റിപോര്‍ട് ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനുശേഷം 36-ാമത്തെ ഇന്‍ഡ്യന്‍ ക്യാപ്റ്റനും 1987-ല്‍ കപില്‍ദേവിനു ശേഷം ഇന്‍ഡ്യയെ നയിക്കുന്ന ആദ്യ പേസറുമായിരിക്കും ബുമ്ര.

പരിശീലന മത്സരത്തിനിടെ രോഹിത് കോവിഡ് പോസറ്റീവായതിനെത്തുടര്‍ന്ന് ഇന്‍ഡ്യയെ നയിച്ചതും ബുമ്രയായിരുന്നു. ദക്ഷിണാഫ്രികയ്ക്കും ശ്രീലങ്കയ്ക്കും എതിരായ ടെസ്റ്റ് ട്വന്റി-20 മത്സരങ്ങളിലും ഇന്‍ഡ്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു ബുമ്ര. 29 ടെസ്റ്റുകളിലായി പന്തെറിഞ്ഞ ബുമ്ര 123 വികറ്റുകളും നേടിയിട്ടുണ്ട്.

Keywords: Edgbaston test: Coach Dravid on captain Rohit's playing chances, News, International, Top-Headlines, Sports, Cricket, India, England, Rohit Sharma, Rahul Dravid, Kapil Dev, South Africa, Srilanka.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia