അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡി വൈ എഫ് ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ചില്‍ സംഘര്‍ഷം; എ എ റഹീം എംപി ഉള്‍പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമം; ഒരാളുടെ കരണത്തടിച്ചതായി പരാതി

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രസര്‍കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ചില്‍ സംഘര്‍ഷം. മാര്‍ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം എംപി ഉള്‍പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി. സമരക്കാര്‍ക്ക് നേരെയുള്ള പൊലീസ് നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമമുണ്ടായി. ഒരാളുടെ കരണത്തടിച്ചതായും പരാതിയുണ്ട്.

അഗ്‌നിപഥ് പദ്ധതിക്കെതിരെ ഡി വൈ എഫ് ഐ നടത്തിയ പാര്‍ലമെന്റ് മാര്‍ചില്‍ സംഘര്‍ഷം; എ എ റഹീം എംപി ഉള്‍പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അതിക്രമം; ഒരാളുടെ കരണത്തടിച്ചതായി പരാതി

പദ്ധതിക്കെതിരെ രാജ്യം മുഴുവനും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഞായറാഴ്ച പാര്‍ലമെന്റില്‍ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം നടത്താന്‍ ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്തത്. എം പിമാരോടെല്ലാം പാര്‍ലമെന്റിലെത്താന്‍ കഴിഞ്ഞദിവസം മുതിര്‍ന്ന നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.

അതിനിടെ ജനാധിപത്യ രീതിയില്‍ നടത്തിയ പ്രതിഷേധത്തെ പൊലീസ് അടിച്ചമര്‍ത്തിയെന്ന് എ എ റഹീം ആരോപിച്ചു. 'എംപിയെന്ന പരിഗണന പോലും നല്‍കാതെയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ബലം പ്രയോഗിച്ചത്. ഇതുകൊണ്ടൊന്നും പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ല. അഗ്‌നിപഥിനെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും റഹീം വ്യക്തമാക്കി.

എത്ര നിഷ്ഠൂരമായാണ് സമരക്കാര്‍ക്കെതിരെ പൊലീസ് പെരുമാറുന്നത്. ഇതുകൊണ്ടൊന്നും തോറ്റുപിന്‍മാറില്ല. ആയുധങ്ങളുമായി വന്നാലും അതിനെയെല്ലാം ചെറുക്കാന്‍ വിദ്യാര്‍ഥി, യുവജനങ്ങള്‍ മുന്നോട്ടു വരുമെന്നും റഹീം അറിയിച്ചു.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ജനാധിപത്യ വിരുദ്ധ നീക്കത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണ്. എംപിയാണെന്ന് കൂടെയുള്ളവര്‍ പറയുമ്പോഴും പൊലീസ് ക്രൂരമായി വലിച്ചിഴയ്ക്കുകയാണ്. എംപിയെന്ന നിലയില്‍ പ്രതിഷേധിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ കണിക പോലും നരേന്ദ്രമോദി സര്‍കാരിനില്ലെന്നതാണ് പ്രതിഷേധത്തിനിടെ കണ്ടതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

Keywords: DYFI’s march to Parliament turns violent, leaders arrested and removed, police used force even without considering him an MP, says A A Rahim, New Delhi, News, Politics, DYFI, Protesters, Clash, Treatment, Police, Attack, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia