DYFI Leader Arrested | ഡിസിസി ഓഫീസിന് മുമ്പിലെ കോണ്‍ഗ്രസ് പതാക കത്തിച്ചെന്ന കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

 



കൊച്ചി: (www.kvartha.com) എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോണ്‍ഗ്രസ് പതാക കത്തിച്ചെന്ന കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ എറണാകുളം മേഖല സെക്രടറി മാഹീനാണ് അറസ്റ്റിലായത്. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയ ദിവസമാണ് ഡിസിസി ഓഫീസിലെ  കോണ്‍ഗ്രസ് പതാക കത്തിച്ചത്.

DYFI Leader Arrested | ഡിസിസി ഓഫീസിന് മുമ്പിലെ കോണ്‍ഗ്രസ് പതാക കത്തിച്ചെന്ന കേസ്; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍


മുഖ്യമന്ത്രിക്കെതിരെ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസിക്ക് മുമ്പില്‍ ഡിവൈഎഫ്‌ഐ പ്രകടനം നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി 12 മണിക്ക് ഡിസിസി ഓഫീന് മുമ്പിലുള്ള കൊടി കത്തിച്ചു എന്നാണ് പരാതി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ശിയാസാണ് പരാതി നല്‍കിയത്. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നില്ല.

ഇതിനിടെ അതീവ രഹസ്യമായി മാഹിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജഡ്ജിയുടെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെ റിമാന്‍ഡ് ചെയ്തു. കാക്കനാട് സബ് ജയിലിലേക്ക് മാറ്റി.
 
Keywords:  News,Kerala,State,Kochi,Case,Flag,Arrest,Police,Congress,DYFI,Remanded, DYFI leader arrested for burning congress flag 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia