Silver Line protest | കണ്ണൂരില്‍ സമരസമിതി പ്രവര്‍ത്തകര്‍ സില്‍വർ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കത്തിച്ച് പ്രതിഷേധിച്ചു

 


കണ്ണൂര്‍: (www.kvartha.com) സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖ അവതരിപ്പിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ ദിനത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഡിപിആര്‍ കത്തിച്ചു പ്രതിഷേധിച്ചു. കെ റെയില്‍ - സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടി രക്ഷാധികാരി പി പി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
       
Silver Line protest | കണ്ണൂരില്‍ സമരസമിതി പ്രവര്‍ത്തകര്‍ സില്‍വർ ലൈന്‍ പദ്ധതിയുടെ ഡിപിആര്‍ കത്തിച്ച് പ്രതിഷേധിച്ചു

പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം പിന്‍വലിക്കുക, സില്‍വര്‍ ലൈന്‍ പദ്ധതി ഡിപിആര്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി സമ്പൂര്‍ണമായി പിന്‍വലിച്ച് സര്‍കാര്‍ ഉത്തരവിടുക, സമരക്കാര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 22ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ ചെയര്‍മാന്‍ എ പി ബദ്റുദ്ദീന്‍ അധ്യക്ഷനായി. കണ്‍വീനര്‍ അഡ്വ. പി സി വിവേക് സ്വാഗതം പറഞ്ഞു. രാജേഷ് പാലങ്ങാട്ട്, അനൂപ് ജോണ്‍, സി ഇംതിയാസ്, എം ശഫീഖ്, കെ സി സുഷമ, ദേവദാസ് തളാപ്പ്, വി.എന്‍ അശ്റഫ്, മേരി എബ്രഹാം, എ രാമകൃഷണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Protest, High Speed Train, Government, March, Silver Line Project, DPR of the Silver Line project burnt and protested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia