Cyber-attacks against parents | വിചിത്രം! 'ഓൺലൈൻ ഗെയിമിംഗിന് അടിമയായ 13കാരന്റെ സൈബർ ആക്രമണം മാതാപിതാക്കൾക്കെതിരെ'; ദുരൂഹതകൾ വർധിപ്പിക്കുന്ന തരത്തിൽ പ്രവൃത്തികളും

 


ജയ്പൂർ: (www.kvartha.com) വിചിത്രമായ ഒരു സംഭവത്തിൽ, ഓൺലൈൻ ഗെയിമിംഗിന് അടിമയായ 13കാരൻ മാതാപിതാക്കൾക്കെതിരെ 'സൈബർ ആക്രമണം' നടത്തിയതായി പൊലീസ്. രക്ഷിതാക്കളുടെ മൊബൈൽ ഫോണിലെ മുഴുവൻ വിവരങ്ങളും കുട്ടി നീക്കം ചെയ്യുകയും അവരുടെ സാമൂഹ്യ മാധ്യമ അകൗണ്ടിൽ നിന്ന് അശ്ലീല ഉള്ളടക്കം പോസ്റ്റ് ചെയ്യുകയും സാമൂഹ്യ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഫോണുകളുടെ സ്ക്രീനിൽ ചില വിചിത്ര ആനിമേഷനുകളും മിന്നിമറയുന്നുണ്ടായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
      
Cyber-attacks against parents | വിചിത്രം! 'ഓൺലൈൻ ഗെയിമിംഗിന് അടിമയായ 13കാരന്റെ സൈബർ ആക്രമണം മാതാപിതാക്കൾക്കെതിരെ'; ദുരൂഹതകൾ വർധിപ്പിക്കുന്ന തരത്തിൽ പ്രവൃത്തികളും

'തങ്ങളുടെ ഫോൺ ഹാക് ചെയ്യപ്പെട്ടതായി രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ, മുഴുവൻ പ്രവൃത്തിയും ചെയ്തത് അവരുടെ മകനാണെന്ന് കണ്ടെത്തി. അതേസമയം തന്റെ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഒരു ഹാകറുടെ നിർദേശപ്രകാരമാണ് താൻ ഇതെല്ലാം ചെയ്തതെന്ന് ആദ്യം മകൻ പറഞ്ഞെങ്കിലും ഇത് കളവാണെന്ന് പിന്നീട് സമ്മതിച്ചു', പൊലീസ് വ്യക്തമാക്കി.

ഇതാദ്യമായാണ് ഇത്തരമൊരു കേസ് വന്നതെന്നും കേസ് റിപോർട് ചെയ്തതിന് പിന്നാലെ ആരോ ചാരപ്പണി ചെയ്യുന്നു എന്നൊരു പ്രതീതിയിൽ വീടിന്റെ ഭിത്തികളിൽ ചിപുകളും ബ്ലൂടൂത് ഇയർഫോണുകളും ഒട്ടിച്ച നിലയിൽ കണ്ടെത്തിയതിനാൽ രക്ഷിതാക്കൾ പരിഭ്രാന്തരായെന്നും ജയ്പൂർ പൊലീസ് കമീഷനറേറ്റിലെ സൈബർ വിദഗ്ധൻ മുകേഷ് ചൗധരി പറഞ്ഞു.

'അന്വേഷണത്തിൽ, ഫേസ്‌ബുകിൽ പോസ്റ്റ് ചെയ്ത അശ്ലീല ഉള്ളടക്കം കുട്ടിയുടെ അമ്മാവന്റെ ഫോണിൽ നിന്നുള്ളതാണെന്നും കുട്ടി പതിവായി ഉപയോഗിക്കുന്ന ഫോൺ ഇതാണെന്നും ഞങ്ങൾ കണ്ടെത്തി, ഇതെല്ലാം ചെയ്യുന്നത് കുടുംബത്തിലെ ആരോ ആണെന്ന് ഞങ്ങൾ മനസിലാക്കി. ഞങ്ങൾ കുടുംബാംഗങ്ങളോട് അവരുടെ മകന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു, മാതാപിതാക്കൾ അവനെ കർശനമായി ചോദ്യം ചെയ്തപ്പോൾ, ഒരു ഹാകറുടെ നിർദേശപ്രകാരമാണ് താൻ ഇത് ചെയ്യുന്നതെന്ന് കുട്ടി സമ്മതിച്ചു, എന്നാൽ താൻ തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പിന്നീട് പറഞ്ഞു. രക്ഷിതാക്കൾ പിന്മാറിയതിനാൽ പൊലീസ് കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും കുട്ടികളുടെ പ്രവർത്തനങ്ങളിൽ നാമെല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഈ കേസ് പറയുന്നു', ചൗധരി കൂട്ടിച്ചേർത്തു. അതേസമയം പ്രകോപനത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല.

Keywords: Rajasthan: 13-year-old online gaming addicted Jaipur boy cyber-attacks his parents, National, Jaipur, Rajasthan, News, Top-Headlines, Online, Social-Media, Police, Facebook Post.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia