Student moves Kerala HC | അധ്യാപകര്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹൈകോടതിയെ സമീപിച്ച് കുസാറ്റിലെ വിദ്യാര്‍ഥിനി

 


കൊച്ചി: (www.kvartha.com) തന്നെ നിരന്തരം പിന്തുടരുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാരോപിച്ച് സീനിയര്‍ ഫാകല്‍റ്റിക്കെതിരെ ഹൈകോടതിയെ സമീപിച്ച് കൊച്ചി യൂനിവേഴ്സിറ്റിയിലെ കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് മറൈന്‍ എന്‍ജിനീയറിങ്ങിലെ (KMSME) വിദ്യാര്‍ഥിനി (വനിത കേഡറ്റ് ) . പൊലീസില്‍ പരാതിപ്പെടാനുള്ള തന്റെ തീരുമാനം അറിഞ്ഞ് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെ മറ്റ് ഫാകല്‍റ്റികളും ഒരു പോലെ തന്നെ വേട്ടയാടുന്നു എന്നും ഇവര്‍ ആരോപിക്കുന്നു.

Student moves Kerala HC | അധ്യാപകര്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹൈകോടതിയെ സമീപിച്ച് കുസാറ്റിലെ വിദ്യാര്‍ഥിനി

ആറാം സെമസ്റ്ററിന് പഠിക്കുന്ന വിദ്യാര്‍ഥിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജനുവരി 22 ന് അസോസിയേറ്റ് പ്രൊഫസര്‍ റോയ് വി പോളിനെതിരെ (58) പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് പീഡനം നേരിടേണ്ടി വന്നത്. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള തെളിവുകള്‍ സമര്‍പിച്ചതിന് ശേഷവും കോളജ് ഹോസ്റ്റല്‍ സമയം തെറ്റിച്ചെന്ന് ആരോപിച്ച് അച്ചടക്ക സമിതി തനിക്കെതിരെ നടപടി എടുത്തതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥി പറയുന്നു.

എല്ലാ ദിവസവും കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് റിപോര്‍ട് ചെയ്യേണ്ട സമയം രാത്രി 8.30 ആണ്. എന്നാല്‍ രണ്ടാഴ്ചത്തേക്ക് വൈകുന്നേരം ആറു മണിക്ക് വിദ്യാര്‍ഥിയോട് ഹോസ്റ്റലില്‍ റിപോര്‍ട് ചെയ്യണമെന്ന് പറഞ്ഞ് കമിറ്റി ശിക്ഷ വിധിച്ചിരിക്കയാണ്. ജൂണ്‍ 15ന് രാത്രി 8.30ന് ഹോസ്റ്റലില്‍ റിപോര്‍ട് ചെയ്യാതിരുന്നതിനാണ് ശിക്ഷ എന്നാണ് പെണ്‍കുട്ടി പറയുന്നത്.

താനും സുഹൃത്തും ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ അപകടത്തില്‍ പെട്ടതായി കാണിച്ച് കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ ജെനറല്‍ ഡയറി കുറിപ്പിനൊപ്പം വിശദീകരണം നല്‍കിയിട്ടും പൊലീസ് എത്താന്‍ വൈകിയതിനാല്‍ കമറ്റി അത് അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു.

'എന്റെ മകളെ പീഡിപ്പിക്കാന്‍ അധികാരികള്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. സീനിയര്‍ ഫാകല്‍റ്റിക്കെതിരെ നിലകൊണ്ടതിന് അവര്‍ ഒന്നിന് പുറകെ ഒന്നായി അവള്‍ക്കെതിരെ മെമോകള്‍ പുറപ്പെടുവിക്കുന്നു. ഇനി മറ്റൊരു വിദ്യാര്‍ഥിക്കും ഇത്തരമൊരു സാഹചര്യം ഉണ്ടാകരുത്, അതിനാലാണ് ഞങ്ങള്‍ ഇതിനെതിരെ നിയമപരമായി പോരാടാന്‍ തീരുമാനിച്ചത്,' എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് അച്ചടക്ക സമിതിയുടെ ഉത്തരവുകള്‍ കോടതി സ്റ്റേ ചെയ്തതെന്ന് അഭിഭാഷകന്‍ ടി എസ് ശരത് പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥിനി അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് ഡയറക്ടര്‍ എം പി ജോണ്‍ പറയുന്നത്. വിദ്യാര്‍ഥിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടക്ക സമിതി നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Cusat student moves Kerala HC alleging harassment for filing plaint against faculty, Kochi, News, Complaint, Allegation, High Court of Kerala, Police, Student, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia