CPM leader PP Divya | യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമാനടികറ്റ് ബുക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണെന്ന് സിപിഎം നേതാവ് പി പി ദിവ്യ

 


കണ്ണൂര്‍: (www.kvartha.com) ഇന്‍ഡിഗോ വിനാമത്തിനുള്ളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നല്‍കിയ കേസിലെ പ്രതികളായ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമാനടികറ്റ് ബുക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റുമായ പി പി ദിവ്യ.

CPM leader PP Divya | യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിമാനടികറ്റ് ബുക് ചെയ്യാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നിന്നാണെന്ന് സിപിഎം നേതാവ് പി പി ദിവ്യ

സമൂഹമാധ്യമത്തിലൂടെയാണ് ദിവ്യ ഇക്കാര്യം പറഞ്ഞത്. ടികറ്റ് ബുക് ചെയ്തതിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും ദിവ്യ പറയുന്നു.

അതിനിടെ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നു പ്രതികള്‍ക്കും ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യവും മൂന്നാം പ്രതി സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവുമാണ് ഹൈകോടതി ഉപാധികളോടെ അനുവദിച്ചത്. ഫര്‍സീനും നവീനും റിമാന്‍ഡിലായിരുന്നു.

അതേസമയം മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളില്‍ യൂത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തിന് കാരണമായതെന്നും ഹൈക്കോടതി പറഞ്ഞു. പ്രതികള്‍ ആയുധം കരുതിയിരുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് ഇവര്‍ പ്രതിഷേധിച്ചതെന്നും ചൂണ്ടിക്കാട്ടി.

എയര്‍പോര്‍ട് മാനേജര്‍ ആദ്യം നല്‍കിയ റിപോര്‍ടില്‍ വാക്കുതര്‍ക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നല്‍കിയ റിപോര്‍ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വിലയിരുത്തി.

Keywords: CPM leader PP Divya says Kannur DCC office booked flight tickets for Youth Congress workers to protest against CM on flight, Kannur, News, Flight, Ticket, CPM, Leader, Allegation, Social Media, Trending, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia