Actress Ranjitha | കിടപ്പറരംഗം പുറത്തുവന്നതോടെ സിനിമയില്‍ നിന്നും ഇടവേള: ഒരു കാലത്ത് ദക്ഷിണേന്‍ഡ്യയിലെ സൂപര്‍താരമായിരുന്ന രഞ്ജിത ഇപ്പോള്‍ ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനി

 


കൊച്ചി: (www.kvartha.com) ഒരു കാലത്ത് ദക്ഷിണേന്‍ഡ്യയിലെ സൂപര്‍ താരമായിരുന്ന രഞ്ജിത ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനി. എന്തിനാകാം രഞ്ജിത സിനിമയുടെ മാസ്മരിക ലോകത്തു നിന്നും സന്യാസത്തിലേക്ക് പോയത്.

മലയാളത്തിലും തമിഴിലുമായി നിരവധി സൂപര്‍ഹിറ്റ് സിനിമകളിലാണ് രഞ്ജിത നായികയായി അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ആരാധകര്‍ അവരെ ഇരുകൈയോടും കൂടി സ്വീകരിച്ചു. സംസ്ഥാന, ദേശീയ തലത്തില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന രഞ്ജിത കടപ്പ റെഡ്ഡമ്മ എന്ന തെലുങ്കു ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവരുന്നത്. 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെ തമിഴിലുമെത്തി. 1999 വരെ നിരവധി തമിഴ് ചലച്ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചു.

ഷാജി കൈലാസ് ചിത്രം മാഫിയയില്‍ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച് മലയാളത്തിലും സാന്നിധ്യം അറിയിച്ചു. പിന്നീട് സിന്ദൂര രേഖ, ജോണി വാക്കര്‍, കൈക്കുടന്ന നിലാവ്, വിഷ്ണു തുടങ്ങി നിരവധി മലയാള സിനിമകളിലും അഭിനയിച്ചു.

2000-ല്‍ കരസേനാ ഉദ്യോഗസ്ഥനായിരുന്ന രാകേഷ് മേനോനും രഞ്ജിതയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നു താല്‍കാലികമായി വിട്ടുനിന്നുവെങ്കിലും 2001-ല്‍ മടങ്ങിയെത്തി. അതിനുശേഷം നിരവധി ചലച്ചിത്രങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും പ്രധാനവേഷങ്ങള്‍ കൈകാര്യംചെയ്തു. 2007-ല്‍ രാകേഷ് മേനോനുമായുള്ള ബന്ധം വേര്‍പിരിഞ്ഞു.

2010ല്‍ രഞ്ജിതയും വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയും തമ്മിലുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നത് വലിയ വിവാദം സതൃഷ്ടിച്ചിരുന്നു. സണ്‍ ടി വി യാണ് വീഡിയോ പുറത്തുകൊണ്ടുവന്നത്. എന്നാല്‍ വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതില്‍ കാണിക്കുന്ന സ്ത്രീ താനല്ലെന്നും രഞ്ജിത പറഞ്ഞിരുന്നു.

എന്നാല്‍ വീഡിയോ യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറന്‍സിക് റിപോര്‍ട് 2017-ല്‍ പുറത്തുവന്നു. ഇക്കാര്യം ബംഗ്ലൂറിലെ ഫോറന്‍സിക് ലബോറടറിയും സ്ഥിരീകരിച്ചിട്ടുണ്ട്.
2013ല്‍ രഞ്ജിത സന്ന്യാസിനിയായി. സ്വാമി നിത്യാനന്ദ തന്നെയാണ് രഞ്ജിതയ്ക്കു ദീക്ഷ നല്‍കിയത്. അതിനുശേഷം രഞ്ജിത നിത്യാനന്ദമയി എന്ന പേര് സ്വീകരിച്ചു.

Actress Ranjitha | കിടപ്പറരംഗം പുറത്തുവന്നതോടെ സിനിമയില്‍ നിന്നും ഇടവേള: ഒരു കാലത്ത് ദക്ഷിണേന്‍ഡ്യയിലെ സൂപര്‍താരമായിരുന്ന രഞ്ജിത ഇപ്പോള്‍ ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനി


Keywords: 'Controversial heroine Ranjitha’ !! The current life of the incredible actress!!, Kochi, News, Actress, Lifestyle & Fashion, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia