Covid spike | കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനായിരിക്കുമെന്ന് കര്‍ണാടക മന്ത്രി കെ സുധാകര്‍

 


ബംഗ്ലൂര്‍: (www.kvartha.com) കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനായിരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ വലിയ പ്രതിഷേധം നടത്തുകയാണ് കോണ്‍ഗ്രസിന്റെ രീതി. എന്നാല്‍ ഇപ്പോഴത്തെ കോവിഡ് വര്‍ധനയുടെ ഉത്തരവാദിത്തം അവര്‍ക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

 Covid spike | കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനായിരിക്കുമെന്ന് കര്‍ണാടക മന്ത്രി കെ സുധാകര്‍


ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കണം. ഈ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി ചര്‍ച നടത്തുമെന്നും മന്ത്രി പറഞ്ഞു. അവര്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍ ഫ്രീഡം പാര്‍കില്‍ നടത്തട്ടെ. ആളുകളെ കൂട്ടി റോഡില്‍ സമരം നടത്തുന്നത് ശരിയല്ല. വ്യാഴാഴ്ച അവര്‍ മുന്‍കൂട്ടി ആഹ്വാനം ചെയ്യാതെയാണ് രാജ്ഭവന്‍ ചലോ പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബൊമ്മൈയുമായി ചര്‍ച നടത്തിയ ശേഷം കോവിഡ് പ്രോടോക്കോള്‍ ലംഘനത്തിന് നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാണ്‍പൂര്‍ ഐഐടി ടെക്നികല്‍ ശുപാര്‍ശ കമിറ്റി പ്രകാരം ജൂണ്‍ മൂന്നാം വാരം മുതല്‍ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുമെന്നും ഒക്ടോബര്‍ വരെ ഈ വര്‍ധനവ് തുടരുമെന്നും മന്ത്രി പറഞ്ഞു. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനനുസരിച്ച് തയാറെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ഉയര്‍ന്നുവരുന്ന കോവിഡ് വേരിയന്റ് താവ്രമായതല്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കോവിഡ് പ്രോടോകോള്‍ ലംഘിച്ച ബിജെപി നേതാക്കള്‍ക്കെതിരെ ആദ്യം കേസെടുക്കട്ടെയെന്നാണ് സുധാകറിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ പ്രതികരണം. എന്തുകൊണ്ടാണ് അവര്‍ ബിജെപിയുടെ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തില്ല എന്നും ശിവകുമാര്‍ ചോദിച്ചു.

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് നല്‍കിയിട്ടുണ്ട്. പ്രതിഷേധങ്ങളിലൂടെയാണ് ഈ രാജ്യം സ്വാതന്ത്ര്യം നേടിയത്. രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി. ബിജെപി ഞങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും പ്രതികാര രാഷ്ട്രീയം നടത്തുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ധരാമയ്യയും പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ എന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുമ്പോള്‍ കൊറോണ വൈറസ് ഉണ്ടായിരുന്നു. ആ സമയത്ത് ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. അത് കോടതി ഉത്തരവിന്റെ ലംഘനമായിരുന്നില്ലേ? ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ നമ്മള്‍ മിണ്ടാതിരിക്കണോ? ഞങ്ങളെ ഭയപ്പെടുത്താനാണ് ബിജെപി ഇതെല്ലാം ചെയ്യുന്നത്, ഇത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 നിയമങ്ങള്‍ ലംഘിച്ച് മാര്‍ച് നടത്തിയതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും കര്‍ണാടക പകര്‍ചവ്യാധി നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 38 പേര്‍ക്കെതിരെ ഇക്കഴിഞ്ഞ മാര്‍ചില്‍ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു.

എഫ് ഐ ആറില്‍ കോണ്‍ഗ്രസ് നേതാക്കളായ ശിവകുമാറും സിദ്ധരാമയ്യയും ഉള്‍പെടെയുള്ളവരുടെ പേരുകളും ഉണ്ടായിരുന്നു. മേകേദാടു പദ്ധതിയിലെ സര്‍കാര്‍ നിലപാടിനെതിരെ നടത്തിയ മാര്‍ചിലാണ് ഈ കേസുകള്‍ ഫയല്‍ ചെയ്തത്.

അതുപോലെ, ജനുവരിയില്‍, കോണ്‍ഗ്രസ് നടത്തിയ മേകേദാടു പദ്ധതി പ്രതിഷേധത്തിന്റെ ആദ്യ ഘട്ടത്തില്‍, കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് രാമനഗരയില്‍ ശിവകുമാറിനും മറ്റ് 40 പേര്‍ക്കുമെതിരെ പൊലീസ് രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

Keywords: Congress will be responsible for Covid spike: Karnataka minister, Bangalore, News, Politics, BJP,  Minister, Allegation, Congress, COVID-19, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia