Follow KVARTHA on Google news Follow Us!
ad

Stolen money of charity | ജീവകാരുണ്യ തുകയിലും ക്രൂരത! കുരുന്ന് ജീവൻ രക്ഷിക്കാൻ സന്നദ്ധഗായക സംഘം പാട്ടുപാടി സമാഹരിച്ച പണം കവർന്നതായി പരാതി; പൊലീസ് കേസെടുത്തു

Complaint that stolen money of charity #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാനൂർ: (www.kvartha.com) അപൂർവ രോഗബാധിതയായ കുരുന്നിന്റെ ജീവൻ രക്ഷിക്കാൻ സന്നദ്ധ ഗായക സംഘം സുമനസുകളിൽനിന്ന്‌ ശേഖരിച്ച പണം കവർന്നതായി പരാതി. കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിലാണ് കഴിഞ്ഞ ദിവസം അതിക്രൂരമായ കവർച നടന്നത്. പാലക്കാട് ജില്ലയിലെ ഗുരുതര രോഗം ബാധിച്ച രണ്ടുവയസുകാരിക്ക് വേണ്ടി സന്നദ്ധസംഘടന ധനസമാഹരണം നടത്തുന്നതിനിടെയാണ് ഒരു യുവാവ് പണമടങ്ങിയ ബക്കറ്റുമായി കടന്നുകളഞ്ഞതെന്നാണ് പരാതി.
       
Complaint that stolen money of charity, Kerala, Kannur, News, Top-Headlines, Complaint, Robbery, Charity, Police, CCTV, Shornur, Panoor.

ഷൊർണൂർ നഗരസഭ പരിധിയിലെ രണ്ട് വയസുകാരി സ്പൈനൽ മസ്കുലർ അട്രോഫി എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. ഇനിയും മൂന്ന് കോടിയോളം രൂപ കുഞ്ഞുജീവൻ രക്ഷിക്കാൻ ആവശ്യമാണ്. ഇതിനായാണ് വയനാടിലെ കെഎൽ 12 മ്യൂസിഷൻ ബാൻഡ് പ്രവർത്തകർ ബുധനാഴ്ച രാവിലെ 11. 30-ഓടെ കൂത്തുപറമ്പ് ബസ്‌സ്റ്റാൻഡിലെത്തി ജനങ്ങളിൽനിന്ന്‌ പണം ശേഖരിച്ചത്.

പണം ഇടാൻ ഒരുബകറ്റ് ജീപിന് സമീപം വെക്കുകയും മറ്റുള്ളവർ ബകറ്റുമായി സ്റ്റാൻഡിൽ പിരിവെടുക്കുകയുമായിരുന്നു. കുറച്ചുകഴിഞ്ഞു വന്നപ്പോഴാണ് പണമടങ്ങിയ ബകറ്റ് മോഷ്ടിക്കപ്പെട്ടതായി മനസിലായത്. ബാൻഡ് അംഗങ്ങൾ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. മോഷ്ടിക്കപ്പെട്ട ബകറ്റ് ബസ്‌ സ്റ്റാൻഡ് കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്. സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്. പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Keywords: Complaint that stolen money of charity, Kerala, Kannur, News, Top-Headlines, Complaint, Robbery, Charity, Police, CCTV, Shornur, Panoor.
< !- START disable copy paste -->

Post a Comment