Shiruvani Dam | ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം കെ സ്റ്റാലിന് പിണറായി വിജയന്റെ മറുപടി

 



തിരുവനന്തപുരം: (www.kvartha.com) തമിഴ്‌നാടിന് ശിരുവാണി ഡാമില്‍ നിന്ന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം കെ സ്റ്റാലിന്‍ നല്‍കിയ കത്തിന് മറുപടി നല്‍കി.

ശിരുവാണി അണക്കെട്ടില്‍ നിന്നുള്ള ജലം ജൂണ്‍ 19-ന് 45 എം എല്‍ ഡി യി-ല്‍ നിന്ന് 75 എം എല്‍ ഡി ആയും ജൂണ്‍ 20-ന് 103 എം എല്‍ ഡി ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകല്‍പന പ്രകാരം സാധ്യമായ ഡിസ്ചാര്‍ജ് അളവ് പരമാവധി  103 എം എല്‍ ഡി യാണ്. എത്രയും വേഗം ഈ വിഷയം വിശദമായി ചര്‍ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Shiruvani Dam | ശിരുവാണി ഡാമില്‍ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എം കെ സ്റ്റാലിന് പിണറായി വിജയന്റെ മറുപടി


കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത്. കോയമ്പതൂര്‍ കോര്‍പറേഷന്‍ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നതെന്നും ആ പ്രദേശത്തെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Keywords:  News,Kerala,State,Thiruvananthapuram,CM,Pinarayi-Vijayan,Water, Dam,Tamilnadu,Top-Headlines, CM says maximum water to be supplied to Tamil Nadu from Shiruvani Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia