Endosulfan Victim Died | എന്‍ഡോസള്‍ഫാന്‍: 8 വയസുകാരന്‍ മരിച്ചു

 



കാസര്‍കോട്: (www.kvartha.com) എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം ബാധിച്ച ഒരുകുട്ടി കൂടി മരിച്ചു. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജന്‍ പാര്‍വതി ദമ്പതികളുടെ മകന്‍ ശ്രീരാജാ(8)ണ് മരിച്ചത്. 

ശ്വാസതടസത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെ ശ്രീരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയില്‍വച്ച് ബുധനാഴ്ച രാത്രിയിലായിരുന്നു മരണം. 

2017-ല്‍ മെഡികല്‍ ക്യാംപില്‍ ഉള്‍പെടെ പങ്കെടുത്തിട്ടുണ്ടെങ്കിലും ശ്രീരാജിനെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടില്ല. ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Endosulfan Victim Died | എന്‍ഡോസള്‍ഫാന്‍: 8 വയസുകാരന്‍ മരിച്ചു


അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടിന്റെ പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിച്ച് ഉടന്‍ കൈമാറുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ഹരായി തെരഞ്ഞെടുത്തവര്‍ക്ക് ഈ മാസം 24ന് താക്കോല്‍ കൈമാറുമെന്നാണ് അറിയിച്ചത്. വീട്ടിലേയ്ക്ക് പോകാനുള്ള റോഡിന്റെയും വൈദ്യുതി ഉള്‍പെടെ നിലനിന്നിരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ചുവെന്നും അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള ചുമതലകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കി.

Keywords:  News,Kerala,State,kasaragod,Death,Child,District Collector,Endosulfan,  Kasaragod: Endosulfan Victim Died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia