Follow KVARTHA on Google news Follow Us!
ad

City gas distribution | തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതക വിതരണത്തിനായി സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Business,Chief Minister,Pinarayi vijayan,Assembly,Kerala,
തിരുവനന്തപുരം: (www.kvartha.com) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പ്രകൃതിവാതക വിതരണത്തിനായി ഗെയിലിന്റെ ആഭിമുഖ്യത്തില്‍ പൈപ് ലൈന്‍ ശൃംഖല സ്ഥാപിക്കുന്നില്ല. 

പകരം സിറ്റി ഗ്യാസ് വിതരണ സംവിധാനം നടപ്പാക്കുന്നതിന് A.G&P പ്രദം എന്ന കംപനിയെ പെട്രോളിയം ആന്‍ഡ് നാചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സുജിത് വിജയന്‍ പിള്ളയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Chief Minister Pinarayi Vijayan said that city gas distribution system will be implemented in Thiruvananthapuram, Kollam and Alappuzha districts for the supply of natural gas, Thiruvananthapuram, News, Politics, Business, Chief Minister, Pinarayi Vijayan, Assembly, Kerala

സിറ്റി ഗ്യാസ് വിതരണ സംവിധാനത്തിന് ലിക്വിഫൈഡ് കംപ്രസ്ഡ് നാചുറല്‍ ഗ്യാസ് സ്റ്റേഷനാണ് സ്ഥാപിക്കേണ്ടത്. ഒരേക്കര്‍ സ്ഥലം മാത്രമാണ് ഇതിനാവശ്യമായി വരുന്നത്. ഗ്യാസ് പൈപ് ലൈനിനു സമീപമുള്ള സ്ഥലങ്ങളിലും പ്രധാന റോഡിനോട് ചേര്‍ന്നും സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ് കൂടുതല്‍ പ്രായോഗികം.

ചവറയില്‍ കെ എം എം എല്‍-ന്റെ കൈവശമുള്ള ഭൂമിയാണ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടിട്ടുള്ളത്. ഇതിനായി ഭൂമി അനുവദിക്കുന്നതിന് കെ എം എം എല്‍-നെ സമീപിച്ചിട്ടുണ്ട്. കെ എം എം എല്‍-ന് സ്ഥലം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ മറ്റു സ്ഥലങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Keywords: Chief Minister Pinarayi Vijayan said that city gas distribution system will be implemented in Thiruvananthapuram, Kollam and Alappuzha districts for the supply of natural gas, Thiruvananthapuram, News, Politics, Business, Chief Minister, Pinarayi Vijayan, Assembly, Kerala.

Post a Comment