CM replied to Rahul Gandhi's letter| ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള രാഹുല്‍ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു; എഴുത്ത് പുറത്ത്

 


ന്യൂഡെല്‍ഹി: (www.kvartha.com) ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള വയനാട് എം പി രാഹുല്‍ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു. മറുപടി കത്ത് പുറത്തുവിട്ടു.

വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം ഉയര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. ജൂണ്‍ എട്ടിന് അയച്ച കത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ബഫര്‍സോണ്‍ വിഷയത്തില്‍ എംപി ഇടപെടുന്നില്ല എന്നാരോപിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്തത്. എന്നാല്‍ എസ്എഫ്‌ഐയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് കത്ത് പുറത്തുവട്ടതിലൂടെ മനസിലാക്കാം. ജൂണ്‍ മൂന്നിനാണ് വനത്തിന് ചുറ്റും ജനവാസ മേഖലയടക്കം ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യണം എന്ന സുപ്രീംകോടതി ഉത്തരവുണ്ടായത്.

ജൂണ്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ബഫര്‍ സോണ്‍ ഉത്തരവ് വയനാട്ടിലെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ആശങ്കയാണ് എംപി ചൂണ്ടിക്കാട്ടുന്നത്. എത്രയും പെട്ടെന്ന് സംസ്ഥാന സര്‍കാര്‍ കേന്ദ്ര ഉന്നതാധികാരസമിതിയെയും വനംപരിസ്ഥിതി മന്ത്രാലയത്തെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം എന്ന് രാഹുല്‍ മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെടുന്നു.

വേണമെങ്കില്‍ കേന്ദ്രസര്‍കാരുമായി നേരിട്ട് ചര്‍ച നടത്തണമെന്നും രാഹുല്‍ കത്തില്‍ പറയുന്നുണ്ട്. ഇതിനാണ് കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി മറുപടി നല്‍കിയത്. എംപി അയച്ച കത്തിനെ ഗൗരവത്തോടെ കാണുന്നു. സംസ്ഥാന സര്‍കാരിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാം എന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്.

ഇതിന് പുറമേ ജൂണ്‍ 23 ന് ബഫര്‍ സോണ്‍ വിഷയത്തല്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. കൃഷിയടക്കം വയനാട്ടിലെ ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുന്നതാണ് ഉത്തരവെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

CM replied to Rahul Gandhi's letter| ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള രാഹുല്‍ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു; എഴുത്ത് പുറത്ത്


നിര്‍മാണ നിരോധനം പശ്ചിമഘട്ടത്തിലെ പ്രധാനപ്പെട്ട ജനവാസമേഖലയായ വയനാടിനെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് എംപി പറയുന്നു. ഈ കത്തുകള്‍ കഴിഞ്ഞദിവസം രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

തന്റെ ഓഫിസിന് നേരെയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുല്‍ കത്തുകള്‍ ഫേസ് ബുകിലൂടെ പ്രസിദ്ധപ്പെടുത്തിയത്.

Keywords: Chief Minister had replied to Rahul Gandhi's letter seeking immediate action on the buffer zone issue; Writing out, New Delhi, News, Letter, Chief Minister, Pinarayi vijayan, Rahul Gandhi, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia