Eco-sensitive zone | ഇകോ-സെന്‍സിറ്റിവ് സോണ്‍ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത് രണ്ടാം യു പി എ സര്‍കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com) ഇകോ-സെന്‍സിറ്റിവ് സോണ്‍ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത് 2011 ല്‍ രണ്ടാം യു പി എ സര്‍കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Eco-sensitive zone | ഇകോ-സെന്‍സിറ്റിവ് സോണ്‍ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത് രണ്ടാം യു പി എ സര്‍കാരിന്റെ കാലത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സമീപത്തുള്ള 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് ഇത്. ഈ നിയന്ത്രണം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ 10 കിലോമീറ്ററില്‍ കൂടുതല്‍ ആകാമെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

2013-ല്‍ യു ഡി എഫ് സര്‍കാര്‍ വയനാട്ടില്‍ 88.210 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ഇകോ സെന്‍സിറ്റിവ് സോണായി പ്രഖ്യാപിക്കാനുള്ള നിര്‍ദേശമാണ് സമര്‍പിച്ചത്. 2020-ല്‍ ഇതേ അളവിലുള്ള വനപ്രദേശമാണ് ഇകോ സെന്‍സിറ്റിവ് സോണായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍കാരും ശുപാര്‍ശ ചെയ്തിട്ടുള്ളത്.

0 മുതല്‍ 1 കിലോമീറ്റര്‍ വരെ പരിധി ആകാമെന്ന സംസ്ഥാന സര്‍കാരിന്റെ നിര്‍ദേശം ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളത് തന്നെയാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇകോ സെന്‍സിറ്റീവ് സോണ്‍ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട്.

ഇക്കാര്യത്തില്‍ 03.06.2022 ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിര്‍ദേശം സമര്‍പിച്ചില്ലായിരുന്നുവെങ്കില്‍ 2011 ല്‍ വിജ്ഞാപനം ചെയ്ത പ്രകാരം 10 കിലോമീറ്റര്‍ ഇകോ സെന്‍സിറ്റീവ് സോണ്‍ സംസ്ഥാനത്ത് ബാധകമാകുമായിരുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ റിവ്യൂ പെറ്റിഷന്‍ ഫയല്‍ ചെയ്യാനുള്ള സാധ്യത ഉള്‍പെടെ സംസ്ഥാന സര്‍കാര്‍ അഡ്വകറ്റ് ജെനറലുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുകയാണ്.

കേന്ദ്ര സര്‍കാരിന് ഇക്കാര്യത്തില്‍ കത്ത് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള ബന്ധപ്പെടലും നടക്കുകയാണ്. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റും. അവര്‍ക്ക് സംരക്ഷണം നല്‍കും. അടിസ്ഥാന നിലപാട് ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കുക എന്നതു തന്നെയാണ്. അത് 2020 ല്‍ തന്നെ കേന്ദ്രസര്‍കാരിനെ അറിയിച്ചിട്ടുണ്ട്. ആ നടപടികള്‍ തുടര്‍ന്നുകൊണ്ടു പോകും.

Keywords: Central notification on eco-sensitive zone issued during the second UPA government: Chief Minister Pinarayi Vijayan, Thiruvananthapuram, News, Environment, Chief Minister, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia