CBSE Syllabus | സിബിഎസ്ഇ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പുതിയ സിലബസ് പുറത്തിറക്കി; ഉപ്പ്, ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പ്, ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ സാമ്രാജ്യം ഉൾപെടെ നിരവധി അധ്യായങ്ങൾ നീക്കം ചെയ്തു

 


ന്യൂഡെൽഹി: (www.kvartha.com) ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ, സെൻട്രൽ ബോർഡ് ഓഫ് സെകൻഡറി എജ്യുകേഷൻ (CBSE) 2022-23 അധ്യയന വർഷത്തെ ഒമ്പത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ നിരവധി വിഷയങ്ങളുടെ വിവിധ  പാഠങ്ങൾ സിലബസിൽ നിന്ന് നീക്കം ചെയ്തു. സിബിഎസ്ഇ പുതിയ സിലബസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഒമ്പതാം ക്ലാസിൽ കവിതാ വിഭാഗത്തിൽ നിന്ന് ചന്ദ്രകത് ദേവതാലെയുടെ പാഠവും പ്രസാദ് ദ്വിവേദിയുടെ ഗദ്യഭാഗവും  നീക്കം ചെയ്തു.
  
CBSE Syllabus | സിബിഎസ്ഇ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ പുതിയ സിലബസ് പുറത്തിറക്കി; ഉപ്പ്, ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പ്, ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ സാമ്രാജ്യം ഉൾപെടെ നിരവധി അധ്യായങ്ങൾ നീക്കം ചെയ്തു

സിബിഎസ്ഇ നിർദേശിച്ച ഫോർമാറ്റ് പ്രകാരം പത്താം ക്ലാസിലെ പൊളിറ്റികൽ സയൻസ് പുസ്തകത്തിൽ നിന്ന് ജാതി, മതം, ലിംഗഭേദം എന്നീ വിഷയങ്ങളിൽ ഉദാഹരണമായി നൽകിയ ഫൈസ് അഹ്‌മദ്‌ ഫാഇസിന്റെ കവിതയും ഒഴിവാക്കിയിട്ടുണ്ട്. വേൾഡ് ഹിസ്റ്ററി എന്ന 11-ാം ക്ലാസിലെ പുസ്തകത്തിൽ നിന്ന് സെൻട്രൽ ഇസ്ലാമിക് ലാൻഡ് ചാപ്റ്റർ നീക്കം ചെയ്തു. ഈ അധ്യായത്തിൽ, ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയവും, ഏഴാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിന്റെ വ്യാപനത്തെക്കുറിച്ചും പറയുന്നുണ്ട്. അതുപോലെ, 12-ാം ക്ലാസിന്റെ ചരിത്രത്തിലെ ഒമ്പതാം അധ്യായത്തിൽ നിന്ന് മുഗൾ സാമ്രാജ്യം നീക്കം ചെയ്തു. പുതിയ അധ്യയന വർഷത്തിൽ ഈ അധ്യായങ്ങൾ പഠിപ്പിക്കില്ല. ബോർഡിന്റെ പുതിയ തീരുമാനം രാജ്യത്തുടനീളം ഒരേസമയം നടപ്പാക്കിയിട്ടുണ്ട്.

12-ാം ക്ലാസിലെ പുസ്തകത്തിൽ നിന്ന് ശിലായുഗത്തിൽ ഭൂമിയിൽ മനുഷ്യന്റെ ആവിർഭാവവും വികാസവും, വ്യാവസായിക വിപ്ലവവും ബോർഡ് നീക്കം ചെയ്തു. ഇൻഗ്ലൻഡിലെ വ്യാവസായിക വിപ്ലവത്തിന്റെ കാരണങ്ങളും ഫലങ്ങളും, സാമ്രാജ്യത്വം എങ്ങനെ പ്രോത്സാഹിപ്പിക്കപ്പെട്ടു തുടങ്ങിയവയും അതിൽ ഉൾപെടുന്നു.

12-ാം ക്ലാസിൽ നിന്ന് ഹിന്ദിയിലെ ഉപ്പ് പാഠം നീക്കം ചെയ്തു. ഇൻഡ്യ-പാക് വിഭജനത്തെത്തുടർന്ന് അതിർത്തിയുടെ ഇരുവശത്തുനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചതുമൂലം ജനഹൃദയങ്ങളെ സ്പർശിച്ച ഹൃദയസ്പർശിയായ ഒരു കഥ ഈ പാഠത്തിലുണ്ടായിരുന്നു. ഇതിന് പുറമെ ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ ഭാഗവും നീക്കം ചെയ്തിട്ടുണ്ട്. പത്താം തരത്തിൽ സർവേശ്വര് ദയാൽ സക്‌സേനയുടെ ദൈവികമായ മനുഷ്യാനുഭൂതി, ജോർജ് അഞ്ചാമന്റെ മൂക്ക്, ഋതുരാജിന്റെ കന്യാദൻ പാഠം എന്നിവയും നീക്കം ചെയ്തിട്ടുണ്ട്.
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia