34 Cases withdrawn | പൗരത്വ സമര കേസുകള്‍ പിന്‍വലിക്കുമെന്ന പ്രസ്താവന നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി: 835 കേസുകളില്‍ പിന്‍വലിച്ചത് 34 എണ്ണം മാത്രം

 


തിരുവനന്തപുരം: (www.kvartha.com) പൗരത്വ സമര കേസുകള്‍ പിന്‍വലിക്കുമെന്ന പ്രസ്താവന നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ സമരക്കാര്‍ക്കെതിരെ എടുത്ത ആകെ 835 കേസുകളില്‍ 34 എണ്ണം മാത്രമാണ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞളാംകുഴി അലി എം എല്‍ എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

34 Cases withdrawn | പൗരത്വ സമര കേസുകള്‍ പിന്‍വലിക്കുമെന്ന പ്രസ്താവന നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി: 835 കേസുകളില്‍ പിന്‍വലിച്ചത് 34 എണ്ണം മാത്രം

ഏറ്റവും കൂടുതല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. പൗരത്വ സമര കാലത്ത് സമരക്കാര്‍ക്കെതിരെ രെജിസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് പൗരത്വ ബിലി(Bill)നെതിരെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം ഇടതു സര്‍കാര്‍ നടപ്പാക്കാതിരുന്നത് സംഘപരിവാറുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍ പറഞ്ഞു.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 835 കേസുകളിലായി 6847 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ 34 കേസുകള്‍ മാത്രമാണ് നാളിതുവരെ പിന്‍വലിച്ചത്. ഇതില്‍ 28 എണ്ണം കണ്ണൂര്‍ ജില്ലയില്‍ മാത്രം. ഏറ്റവുമധികം കേസുകള്‍ രെജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ സര്‍കാരിന്റെ അവസാന കാലത്താണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇത് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് വോട് തട്ടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. വാക്കുകള്‍ക്ക് വിലയില്ലാത്ത കേവലം കപടനാട്യക്കാരനാണ് പിണറായിയെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നുവെന്നും അദ്ദേഹം ഇആരോപിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അക്രമസമരങ്ങളില്‍ പ്രതികളായ സംഘപരിവാര പ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ രഹസ്യ ധാരണയുണ്ടാക്കിയിരുന്നു. അതിന് തൂക്കമൊപ്പിക്കുന്നതിനായിരുന്നു പൗരത്വ പ്രക്ഷോഭ കേസുകളും പിന്‍വലിക്കുമെന്ന് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

പൗരത്വ നിഷേധത്തിനെതിരായി നടന്ന സമരങ്ങള്‍ വളരെ സമാധാനപരമായിരുന്നു. അതേസമയം ശബരിമല പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളും കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഭീകരമായ അക്രമങ്ങളില്‍ പ്രതികളായവരുടെ കേസുകളാണ് ഇടതുസര്‍കാര്‍ പിന്‍വലിച്ചത്. ഇനിയും തെരഞ്ഞെടുപ്പുകള്‍ വരാനുണ്ടെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികതയുണ്ടെങ്കില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കണമെന്നും എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.

Keywords: CAA protest; Out of 835 cases, only 34 were withdrawn says CM, Thiruvananthapuram, News, Politics, Assembly, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia