Edtech Layoffs Continue | ബൈജുവിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയര്‍ 280-300 ജീവനക്കാരെ പിരിച്ചുവിടുന്നു; സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് മേയില്‍ രാജി നല്‍കിയത് 800ലധികം പേര്‍

 



ന്യൂഡെല്‍ഹി: (www.kvartha.com) പ്രമുഖ ഓന്‍ലൈന്‍ പഠന ആപായ ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയര്‍ 280-300 ജീവനക്കാരെ പിരിച്ചുവിട്ടു. മെയില്‍ 800-ലധികം ജീവനക്കാര്‍ രാജി സമര്‍പിച്ചതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് കംപനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എഡ്‌ടെക് മേഖലയിലെ വന്‍തോതിലുള്ള അടച്ചുപൂട്ടലുകള്‍, പിരിച്ചുവിടലുകള്‍, പുനര്‍നിര്‍മാണം എന്നിവയുടെ പിന്‍ബലത്തിലാണ് ഇത് നടക്കുന്നതെന്നാണ് റിപോര്‍ട്. 

ഒരു വര്‍ഷം ഒരുപാട് ജീവനക്കാരെ നിയമിക്കുകയും ജീവനക്കാരുടെ ശമ്പളം ഉള്‍പെടെയുള്ള ചിലവുകള്‍ ഉണ്ടായ ശേഷം ഇപ്പോള്‍ വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ്, പ്രത്യേകിച്ച് എഡ്-ടെകിനുള്ളില്‍. കോവിഡിന് ശേഷം സ്‌കൂളുകള്‍ സജീവമായതോടെ പല എഡ്-ടെക് സ്റ്റാര്‍ടപുകളുടെയും അവസ്ഥ മോശമായി, അതില്‍ ഏറ്റവും പുതിയതാണ് വൈറ്റ്ഹാറ്റ്ജെആര്‍. കംപനി ആദ്യം 42 പേരെ പിരിച്ചുവിടുമെന്നാണ് റിപോര്‍ട് ചെയ്തത്.

വൈറ്റ്ഹാറ്റ് ജൂനിയറിലെ സെയില്‍സ് ആന്‍ഡ് മാര്‍കറ്റിംഗ് ടീമിലെ ജീവനക്കാരെ ഇത്തവണത്തെ പിരിച്ചുവിടല്‍ വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞതായി മണികന്‍ട്രോള്‍ റിപോര്‍ട് ചെയ്യുന്നു. പിരിച്ചുവിടലുകള്‍ പ്രധാനമായും വില്‍പനയെയും വിപണനത്തെയും ബാധിക്കുന്നുണ്ടെന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നതായി മണികന്‍ട്രോള്‍ നേരത്തെ റിപോര്‍ട് ചെയ്തിരുന്നു. അതേസമയം എന്‍ജിനീയറിംഗ്, സാങ്കേതിക വിഭാഗം ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിച്ചിട്ടില്ല.

നിലവിലെ തരം താഴ്ത്തല്‍ ഇന്‍ഡ്യയിലെയും കംപനി പ്രവര്‍ത്തിക്കുന്ന മറ്റ് രാജ്യങ്ങളിലെയും ജീവനക്കാരെ ബാധിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി പറഞ്ഞു. പിരിച്ചുവിടലുകളുടെ പരിധി സ്ഥിരീകരിക്കുന്ന ഒരു ഔദ്യോഗിക പ്രസ്താവനയും കംപനി വക്താവ് പങ്കുവച്ചിട്ടുണ്ട്. ശക്തമായ ഒരു ബിസിനസ് കെട്ടിപ്പടുക്കുന്നത് തുടരുന്നതിനൊപ്പം യുവ വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വൈറ്റ്ഹാറ്റ് ജൂനിയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. 

Edtech Layoffs Continue | ബൈജുവിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയര്‍ 280-300 ജീവനക്കാരെ പിരിച്ചുവിടുന്നു; സ്ഥലംമാറ്റിയതിനെ തുടര്‍ന്ന് മേയില്‍ രാജി നല്‍കിയത് 800ലധികം പേര്‍


ഞങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനും ദീര്‍ഘകാല വളര്‍ച്ചയ്ക്കായി ബിസിനസ് മികച്ച രീതിയില്‍ നടത്തുന്നതിനും ഞങ്ങളുടെ ജീവനക്കാര്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നു. വൈറ്റ്ഹാറ്റ് ജൂനിയര്‍ വിദ്യാര്‍ഥികളെ ഒന്നാം സ്ഥാനത്ത് നിര്‍ത്തുകയും ഉയര്‍ന്ന നിലവാരമുള്ള അധ്യാപക ശൃംഖല കെട്ടിപ്പടുക്കുന്നതില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.

മെയ് മാസത്തില്‍, ബൈജുവിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ്ഹാറ്റ് ജൂനിയറില്‍ നിന്നുള്ള 800 ഓളം ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയതിനാല്‍ രാജിവച്ചിരുന്നു. കംപനി ചിലവ് ചുരുക്കാന്‍ നോക്കുകയാണെന്നും അതിനാല്‍ മുന്നറിയിപ്പില്ലാതെ ജീവനക്കാരോട് സ്ഥലം മാറ്റാന്‍ ആവശ്യപ്പെട്ടെന്നും ഇത് പലരും രാജിവയ്ക്കുന്നതിലേക്ക് നയിച്ചെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. 2020-ല്‍, വൈറ്റ്ഹാറ്റ് ജൂനിയറിനെ 300 മില്യന്‍ ഡോളറിന്റെ ഓള്‍-ക്യാഷ് ഇടപാടില്‍ ബൈജൂസിന് വിറ്റിരുന്നു.

Keywords:  News,National,India,New Delhi,Study,Labours,Top-Headlines, Byju's-owned WhiteHat Jr lays off 280-300 employees
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia