Mayawati | ദ്രൗപതി മര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബി എസ് പി അധ്യക്ഷ മായാവതി

 


ന്യൂഡെല്‍ഹി: (www.kvartha.com) എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബി എസ് പി അധ്യക്ഷ മായാവതി.  പ്രതിപക്ഷ പാര്‍ടികളുമായി ചര്‍ച നടത്താതെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും മായാവതി പറഞ്ഞു.

മായാവതിയുടെ വാക്കുകള്‍:

എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മര്‍മുവിനെ പിന്തുണക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ തീരുമാനം ബി ജെ പിക്കോ എന്‍ ഡി എക്കോ ഉള്ള പിന്തുണയല്ല. പ്രതിപക്ഷ പാര്‍ടികള്‍ക്കെതിരുമല്ല. മറിച്ച് തങ്ങളുടെ പാര്‍ടിയെയും അതിന്റെ പ്രസ്ഥാനങ്ങളെയും ഓര്‍ത്തുകൊണ്ട് എടുത്ത തീരുമാനമാണെന്നും മായാവതി പറഞ്ഞു.

ഒഡിഷയില്‍ നിന്നുള്ള ഗോത്രവര്‍ഗ ബിജെപി നേതാവാണ് മുര്‍മു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞശേഷമാണ് അവര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.  64-കാരിയായ മുര്‍മു വോടെടുപ്പില്‍ വിജയിച്ചാല്‍ ഒഡിഷയില്‍ നിന്നുള്ള ആദ്യ വ്യക്തിയും ഭരണഘടനാ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയുമാകും.

മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഎംഎം, ജനതാദള്‍ (സെകുലര്‍) എന്നിവയും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്.

Mayawati | ദ്രൗപതി മര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ബി എസ് പി അധ്യക്ഷ മായാവതി

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18 ന് നടക്കും, ഫലം ജൂലൈ 21 ന് പ്രഖ്യാപിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24 ന് അവസാനിക്കും.

Keywords: BSP will support NDA's presidential candidate Droupadi Murmu, says Mayawati, New Delhi, News, Politics, BSP, Mayavati, President Election, Trending, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia