Follow KVARTHA on Google news Follow Us!
ad

Loan app harassment | വീണ്ടും വായ്‌പ ആപ് തട്ടിപ്പ് പരാതി; പണം വാങ്ങിയില്ലെങ്കിലും ആപ് ഡൗൺലോഡ് ചെയ്തുവെച്ചാലും കുരുക്കിലാവുമെന്ന് പൊലീസ് മുന്നറിയിപ്പ്; 'ആദ്യം ഭീഷണി, പിന്നെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തും'

Bogus loan app harassment yet again in Kochi, police alert public, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com) ലോൺ ആപിൽ നിന്ന് അടുത്തിടെ ചെറിയ തുക കൈപ്പറ്റിയ യുവാവിനെ ഉടമകൾ പലതരത്തിൽ ഭീഷണിപ്പെടുത്തിയെന്ന മറ്റൊരു കേസ് കൂടി കൊച്ചിയിൽ റിപോർട് ചെയ്തു. 20 കാരന്റെ പരാതിയെ തുടർന്നാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. ജനുവരിയിൽ ‘ഗോൾഡ് ക്യാഷ്’ എന്ന ആപിൽ നിന്ന് 11,000 രൂപ വായ്പ എടുത്തതായി യുവാവ് പരാതിയിൽ പറഞ്ഞു.
                
Latest-News, Kerala, Kochi, Top-Headlines, Harassment, Application, Police, Alerts, Complaint, Cyber Crime, Fraud, Cheating, Bogus Loan App, Kochi Police Alert Public, Bogus loan app harassment yet again in Kochi, police alert public.

'പണം ലഭിച്ച് ആറ് ദിവസത്തിന് ശേഷം യുവാവിന് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സന്ദേശങ്ങളും കോളുകളും വരാൻ തുടങ്ങി. പണം നൽകാനാവാതെ വന്നതോടെ സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഏതാനും ആഴ്ചകൾക്കുശേഷം, അധിക്ഷേപകരമായ സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. പിന്നീട് മോർഫ് ചെയ്ത ഫോടോകൾ അയച്ചു തുടങ്ങി. അത് സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തു. പിന്നീട്, യുവാവിന്റെ കോൺടാക്റ്റ് ലിസ്റ്റിലുള്ള മറ്റുള്ളവർക്ക് ഫോടോകൾ അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി', ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഐപിസി സെക്ഷൻ 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് സെക്ഷൻ 66 (ഇ) സ്വകാര്യത ലംഘനം, കേരള പോലീസ് ആക്ട് 120 (ഒ) ആവർത്തിച്ചുള്ള, അനഭിലഷണീയമായ അല്ലെങ്കിൽ അജ്ഞാത കോളുകൾ, കത്തുകൾ, എഴുത്തുകൾ, സന്ദേശങ്ങൾ, എന്നിവയിലൂടെ ശല്യം ചെയ്യുക എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കൊച്ചിയിൽ ജോലി ചെയ്യുന്ന രാജസ്താൻ സ്വദേശിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ‘ക്യാഷ് അഡ്വാൻസ്’ എന്ന മറ്റൊരു ലോൺ ആപിനെതിരെ ഈ മാസം ആദ്യം പൊലീസ് കേസെടുത്തിരുന്നു. ഇര പണം നൽകിയെങ്കിലും കൂടുതൽ ആവശ്യപ്പെട്ട് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാണ് കേസ്.

ഇത്തരം സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് ഫേസ്ബുക് വഴി ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഫോണുകളിൽ അനധികൃത ലോൺ ആപുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെതിരെ പൊലീസ് ഫേസ്ബുക് പേജിൽ വിശദമായ കുറിപ്പ് നൽകി. വിഷയം വലിയ വിപത്തായി മാറിയെന്നും ഈ തട്ടിപ്പുകാർക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊച്ചി സിറ്റി പൊലീസ് ഡെപ്യൂടി കമീഷനർ വി യു കുര്യാകോസ് പറഞ്ഞു.

'ആളുകൾ വായ്‌പ വാങ്ങിയില്ലെങ്കിലും ഈ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിലൂടെ പണം ആളുകളുടെ അകൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പിന്നീട്, ക്രെഡിറ്റ് ചെയ്ത തുകയുടെ ഇരട്ടിയിലധികം തിരികെ നൽകാൻ ആവശ്യപ്പെടുന്നു. ആപ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ തട്ടിപ്പുകാർക്ക് ഇരയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള മറ്റെല്ലാ ആപുകളിലേക്കും ആക്‌സസ് ലഭിക്കും. പണം നൽകിയില്ലെങ്കിൽ മോർഫ് ചെയ്ത ഫോടോകളുടെ പേരിൽ ഭീഷണിപ്പെടുത്താൻ തുടങ്ങും', ഡെപ്യൂടി കമീഷനറെ ഉദ്ധരിച്ച് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.

'ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളോ കോളുകളോ ലഭിച്ചാൽ, പൊലീസിനെ സമീപിക്കുമെന്ന് ഇരയായവർ തട്ടിപ്പുകാരോട് പറയണം. മിക്ക കേസുകളിലും, പൊലീസ് കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഭീഷണികൾ അവസാനിക്കും', അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളുടെ അന്വേഷണം സങ്കീർണമാണെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങൾക്ക് പിന്നിലെ നിരവധി പ്രതികളെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

'മിക്കവാറും തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നത് വ്യാജ ബാങ്ക് അകൗണ്ടുകളാണ്. സംഘടിത സംഘങ്ങൾ നടത്തുന്ന ഉത്തരേൻഡ്യൻ ഗ്രാമങ്ങളിലാണ് ഇത്തരം കേസുകളുടെ വേരുകൾ. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിന് പലപ്പോഴും മറ്റ് സംസ്ഥാന പൊലീസുമായുള്ള ഏകോപനം ആവശ്യമാണ്', വി യു കുര്യാകോസ് കൂട്ടിച്ചേർത്തു.

Keywords: Latest-News, Kerala, Kochi, Top-Headlines, Harassment, Application, Police, Alerts, Complaint, Cyber Crime, Fraud, Cheating, Bogus Loan App, Kochi Police Alert Public, Bogus loan app harassment yet again in Kochi, police alert public.
< !- START disable copy paste -->

Post a Comment