Nupur Sharma Not Found | ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കാണാനില്ല; ഡെല്‍ഹി മുഴുവനും അരിച്ചുപെറുക്കി പൊലീസ്; കേസെടുത്തിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രവാചകനെതിരായ വിവാദ പരാമര്‍ശത്തില്‍ പൊലീസ് കേസെടുത്ത ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കാണാനില്ലെന്നുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. പരാമര്‍ശത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ വന്നതോടെ നൂപുറിനെ കുറിച്ച് വിവരമില്ലെന്നും എവിടെയെന്ന് അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്.

പരാമര്‍ശം വിവാദമായതോടെ ഡെല്‍ഹിയില്‍ താമസിക്കുന്ന നൂപുറിനെതിരെ ഇര്‍ഫാന്‍ ശെയ്ഖ് എന്നയാളുടെ പരാതിയില്‍ മുംബൈ പൊലീസും കേസെടുത്തിരുന്നു. മുംബൈ പൊലീസ് നൂപുറിനെ ചോദ്യം ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാനുള്ള അത്രയും തെളിവുകള്‍ മുംബൈ പൊലീസിന്റെ കൈവശമുണ്ടെന്നാണു അറിയുന്നത്.കഴിഞ്ഞ അഞ്ചു ദിവസമായി മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ നൂപുറനെ കണ്ടെത്താന്‍ ഡെല്‍ഹിയില്‍ തങ്ങുകയാണ്.

അതിനിടെ തൃണമൂല്‍ നേതാവ് അബ്ദുല്‍ സുഹൈലിന്റെ പരാതിയില്‍ കൊല്‍കത്ത പൊലീസും നൂപുറിനെതിരെ കേസെടുത്തിരുന്നു. ഡെല്‍ഹി പൊലീസും കേസെടുത്തിട്ടുണ്ട്.

ഇറാന്‍, ഇറാഖ്, കുവൈത്, ഖത്വര്‍, സഊദി അറേബ്യ തുടങ്ങി 15 ഓളം രാജ്യങ്ങള്‍ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നൂപുര്‍ ശര്‍മ പരാമര്‍ശം പിന്‍വലിച്ചെങ്കിലും പ്രതിഷേധം അടങ്ങിയിട്ടില്ല.


Nupur Sharma Not Found | ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ കാണാനില്ല; ഡെല്‍ഹി മുഴുവനും അരിച്ചുപെറുക്കി പൊലീസ്; കേസെടുത്തിരിക്കുന്നത് വിവിധ സംസ്ഥാനങ്ങളില്‍


Keywords: BJP's Nupur Sharma Not Found, Mumbai Cops Hunt For Her In Delhi: Sources, New Delhi, News, Case, Police, Trending, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia