Jewellery Owner Shot Dead | 'ആയുധധാരികളായ മോഷ്ടാക്കള്‍ ജ്വലറി കൊള്ളയടിച്ചു, തടയാന്‍ ശ്രമിച്ച ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി'; വീഡിയോ പുറത്ത്

 


പട്ന: (www.kvartha.com) ആയുധധാരികളായ മോഷ്ടാക്കള്‍ ജ്വലറി കൊള്ളയടിക്കുകയും തടയാന്‍ ശ്രമിച്ച ഉടമയെ വെടിവെച്ച് കൊല്ലുകയും ചെയ്തതായി പൊലീസ്. ബീഹാറിലെ ഹാജിപൂരിലെ ജ്വലറിയിലാണ് സംഭവം. ആയുധധാരികളായ അഞ്ച് പേര്‍ ചേര്‍ന്ന് കവര്‍ച നടത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഉടമയായ സുനില്‍ പ്രിയദര്‍ശി എന്നയാളാണ് വെടിയേറ്റ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
                    
Jewellery Owner Shot Dead | 'ആയുധധാരികളായ മോഷ്ടാക്കള്‍ ജ്വലറി കൊള്ളയടിച്ചു, തടയാന്‍ ശ്രമിച്ച ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി'; വീഡിയോ പുറത്ത്

ഹാജിപൂരിലെ സുഭാഷിന്റെയും മദായ് ചൗകുകളുടെയും മധ്യേയുള്ള നീലം ജ്വലറിയിലേക്ക് മുഖംമൂടി ധരിച്ച അഞ്ച് പേര്‍ പ്രവേശിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കടയിലുണ്ടായിരുന്ന ഉപഭോക്താക്കളെ ഇവര്‍ ഉപദ്രവിക്കാന്‍ തുടങ്ങി, കടയുടമ കൊള്ളയടിക്കാനുള്ള ശ്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍, കവര്‍ചക്കാര്‍ ക്രൂരമായി മര്‍ദിച്ച ശേഷം അടിവയറ്റില്‍ വെടിവക്കുകയായിരുന്നുവെന്നാണ് റിപോർട്.
ജൂണ്‍ 22 ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. കടയില്‍ നിന്ന് പണവും ആഭരണങ്ങളും കൊള്ളയടിച്ച ശേഷം ഉടമയെ വെടിവെച്ചിട്ട് ആയുധധാരികളായ അഞ്ച് മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. പിന്നാലെ സുനില്‍ പ്രിയദര്‍ശിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്. ജ്വലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതല്‍ സുരക്ഷയും ഏര്‍പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Keywords:  Latest-News, National, Top-Headlines, Bihar, Video, Crime, Murder, Police, Shoot daed, Killed, Robbery, Theft, Bihar Shocker, Jewellery Owner Shot Dead, Bihar Shocker: Armed Robbers Loot Jewellery Shop In Hajipur, Owner Shot Dead | Video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia