17 Dead in Lightning | ബിഹാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലും കാറ്റിലുംപെട്ട് 17 മരണം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

 


പട്ന: (www.kvartha.com) ശനിയാഴ്ച രാത്രി മുതല്‍ ബിഹാറില്‍ കനത്ത മഴയില്‍ ഉണ്ടായ ഇടിമിന്നലിലും കാറ്റിലും 17 പേര്‍ മരിച്ചു. ഭഗല്‍പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട് ചെയ്തത്. ഇവിടെ ആറ് പേര്‍ മരിച്ചു. വൈശാലി (മൂന്ന്), ബങ്ക, ഖഗാരിയ (രണ്ട് വീതം), മുന്‍ഗര്‍, കതിഹാര്‍, മധേപുര, സഹര്‍സ (ഒന്ന് വീതം) എന്നിങ്ങനെയാണ് മരണം.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഞായറാഴ്ച 17 പേരുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

മോശം കാലാവസ്ഥയില്‍ പൂര്‍ണ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നല്‍ തടയാന്‍ ദുരന്ത നിവാരണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഗുജറാത്, മധ്യപ്രദേശ്, വിദര്‍ഭയുടെ മറ്റുഭാഗങ്ങള്‍, ഛത്തീസ്ഗഢിന്റെ ചില ഭാഗങ്ങള്‍, ഗംഗാനദി പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് മുന്നേറിയതായി ഇന്‍ഡ്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) ഞായറാഴ്ച അറിയിച്ചു.

അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളില്‍ വടക്ക്, മധ്യ, കിഴക്കന്‍ ഇന്‍ഡ്യയിലുടനീളം ഒറ്റപ്പെട്ട കനത്ത മഴയോടൊപ്പം ഇടിമിന്നല്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

  17 Dead in Lightning | ബിഹാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലിലും കാറ്റിലുംപെട്ട് 17 മരണം; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍


Keywords: Bihar Rains: 17 Dead in Lightning Strikes, Thunderstorm, CM Announces Rs 4 Lakh Ex-Gratia, Patna, Bihar, Rain, Compensation, Dead, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia