Baby Memorial Hospital | ബേബി മെമോറിയല്‍ ആശുപത്രി കണ്ണൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു

 


കണ്ണൂര്‍: (www.kvartha.com) കോഴിക്കോട്ട് മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ബേബി മെമോറിയല്‍ ആശുപത്രി കണ്ണൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു. കണ്ണൂര്‍ ചാലയിലുള്ള ബിഎംഎച് ജിംകെയര്‍ ആശുപത്രിയുടെ സോഫ്റ്റ് ലോഞ്ച് ജൂലൈ ഒന്നിനാണ്. ആരോഗ്യമേഖലയില്‍ ഉത്തര മലബാറിന്റെ പുതിയ അഭയകേന്ദ്രമായിരിക്കും ബിഎംഎച് കെയര്‍ ആശുപത്രി. ഏവര്‍ക്കും താങ്ങാനാവുന്ന ചിലവില്‍ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുകയാണ് ആശുപത്രിയുടെ ലക്ഷ്യം.
                      
Baby Memorial Hospital | ബേബി മെമോറിയല്‍ ആശുപത്രി കണ്ണൂരിലും പ്രവര്‍ത്തനമാരംഭിക്കുന്നു

'കണ്ണൂര്‍, കാസര്‍കോട് നിവാസികള്‍ ഇപ്പോള്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ക്കായി കോഴിക്കോട്ടെയും മംഗലാപുരത്തെയും ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ബിഎംഎച് ബിഎംഎച് ജിംകെയര്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തും. വിദഗ്ധരായ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അത്യാധുനിക സൗകര്യങ്ങളും ചേര്‍ന്ന് കരുതലിന്റെ പുതിയ ലോകം ഇവിടെയൊരുക്കും', സോഫ്റ്റ് ലോഞ്ചിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാനജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. കെ ജി അലക്സാന്‍ഡര്‍ പറഞ്ഞു.

കണ്ണൂരിന്റെ ഹൃദയഭാഗമായ ചാലയില്‍ ഏഴ് നിലകളിലായി സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയില്‍ അതിന്റെ പൂര്‍ണഘട്ടത്തില്‍ 500 കിടക്കകളും, 95 ഐസിയു കിടക്കകള്‍ ഉള്‍പെടെ 10 പാഷന്‍ തീയേറ്ററുകളും ഉണ്ടായിരിക്കും. എംആര്‍ഐ സൗകര്യവും ബിഎംഎച് ജിംകെയര്‍ ഹോസ്പിറ്റല്‍ അവതരിപ്പിക്കുന്നു. കോഴിക്കോട് ബേബി മെമോറിയലിലെ പലവിദഗ്ധ ഡോക്ടര്‍മാരുടെയും സേവനം ബിഎംഎച് ആശുപത്രിയിലും ലഭിക്കുന്നതാണ്.

കാര്‍ഡിയോളജി, ഓര്‍തോപീഡിക്സ്, ന്യൂറോളജി, ന്യൂറോസര്‍ജറി, നെഫ്രോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി. മെഡികല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, സര്‍ജികല്‍ ഗാസ്ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്‍, പള്‍മനോളജി, എന്‍ഡോക്രിനോളജി, ക്രിടികല്‍ കെയര്‍ മെഡികല്‍ ഓങ്കോളജി, രാമോളജി, റൂമറ്റോളജി, യൂറോളജി, സൈക്യാട്രി, ഫിസിയോ തെറാപ് ഡെന്റല്‍ സര്‍ജറി എന്നീ സൂപര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 24 മണിക്കൂര്‍ ലാബ്, ഫാര്‍മസി, എമര്‍ജന്‍സി മെഡിസിന്‍ സൗകര്യങ്ങളുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച മള്‍ടി ഡിസിപ്ലിനറി സൂപര്‍ സ്പെഷാലിറ്റി ഹോസ്പിറ്റല്‍ എന്ന ഖ്യാതിയുള്ള ബേബിമെമോറിയല്‍ ഹോസ്പിറ്റലിന് കണ്ണൂരിനു പുറമെ സമീപഭാവിയില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ പദ്ധതികളുണ്ട്.

സിഇഒ ഗ്രേസി മത്തായി, ഡയറക്ടര്‍ ഡോ. വിനീത് എബ്രഹാം, ബിഎംഎച് ജിംകെയര്‍ സിഇഒ ഡോ. രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kannur, Hospital, Kozhikode, Health, Treatment, Kasaragod, Press meet, Baby Memorial Hospital, Baby Memorial Hospital opens in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia