Youth Congress blocked road | രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണം: യൂത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു; കണ്ണൂരില്‍ പൊലീസുമായി സംഘര്‍ഷം

 


കണ്ണൂര്‍: (www.kvartha.com) എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയുടെ വയനാട് ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും കാള്‍ ടെക്‌സില്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. പ്രവര്‍ത്തകരെ ബലമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

Youth Congress blocked road | രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണം: യൂത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു; കണ്ണൂരില്‍ പൊലീസുമായി സംഘര്‍ഷം

പൊലീസ് വാഹനത്തില്‍ പ്രവര്‍ത്തകരെ പൊലീസുകാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് അടക്കമുള്ള ജില്ലാ നേതാക്കളും പൊലീസുകാരുമായി വാക് തർക്കമുണ്ടായി.

അഡ്വ. മാര്‍ടിന്‍ ജോര്‍ജ്, യൂത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജെയിംസ്, സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്, വിനേഷ് ചുള്ളിയാന്‍, സന്ദീപ് പാണപ്പുഴ, വി കെ ഷിബിന, വിപി അബ്ദുർ റശീദ്, പി മുഹമ്മദ് ശമ്മാസ്, രാഹുല്‍ ദാമോദരന്‍, വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, രോഹിത് കണ്ണന്‍, ശ്രീജേഷ് കൊയിലേരിയന്‍, വി വി ലിഷ, മഹിത മോഹന്‍, നിമിഷ വിപിന്‍ദാസ്, ഷോബിന്‍ തോമസ്, ശാനിദ് പുന്നാട്, ഫര്‍ഹാന്‍ മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, രാജേഷ് കൂടാളി, ജിജേഷ് ചൂട്ടാട്ട്, സായൂജ് തളിപ്പറമ്പ്, സുജേഷ് പണിക്കര്‍, യഹിയ പള്ളിപ്പറമ്പ്, വരുണ്‍ എം കെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia