Asian Track Championship | ഏഷ്യന്‍ ട്രാക് ചാംപ്യൻഷിപ്: ചരിത്രം സൃഷ്ടിച്ച് സൈക്ലിങ് താരം റൊണാള്‍ഡോ സിംഗ് ലൈറ്റോൻജം; വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യക്കാരൻ

 


ന്യൂഡെല്‍ഹി: (www.kvartha.com) ഏഷ്യന്‍ ട്രാക് ചാംപ്യൻഷിപിന്റെ സമാപന ദിവസം സ്പ്രിന്റ് ഇനത്തില്‍ രണ്ടാം സ്ഥാനത്തെത്തി, സീനിയര്‍ വിഭാഗത്തിൽ ഏഷ്യയിലെ ടൂര്‍ണമെന്റില്‍ വെള്ളി നേടുന്ന ആദ്യ ഇന്‍ഡ്യന്‍ സൈക്ലിസ്റ്റായി റൊണാള്‍ഡോ സിംഗ് ലൈറ്റോൻജം ചരിത്രമെഴുതി. വൻകരയിലെ ചാംപ്യൻഷിപില്‍ ഒരു ഇന്‍ഡ്യന്‍ സൈക്ലിസ്റ്റിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു റൊണാള്‍ഡോയുടെ ഈ നേട്ടം. ജപാന്റെ പരിചയസമ്പന്നനായ റൈഡര്‍ കെന്റോ യമസാകിയോട് കടുത്ത പോരാട്ടം നടത്തിയെങ്കിലും വെള്ളിയേ നേടാനായുള്ളൂ. ഈയിനത്തില്‍ കസാകിസ്താന്റെ ആന്ദ്രേ ചുഗേ വെങ്കലം നേടി.
           
Asian Track Championship | ഏഷ്യന്‍ ട്രാക് ചാംപ്യൻഷിപ്: ചരിത്രം സൃഷ്ടിച്ച് സൈക്ലിങ് താരം റൊണാള്‍ഡോ സിംഗ് ലൈറ്റോൻജം; വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്‍ഡ്യക്കാരൻ

'റൊണാള്‍ഡോയുടെ വെള്ളി ഏഷ്യന്‍ ചാംപ്യൻഷിപില്‍ ഇന്‍ഡ്യക്കാരന്‍ നേടുന്ന ആദ്യ വെള്ളിയാണ്. നമ്മുടെ ചരിത്രത്തില്‍ ഒരു ഭാരതീയനും സ്വര്‍ണം നേടിയിട്ടില്ല, അതിനാല്‍ വൻകരയിലെ ചാംപ്യൻഷിപില്‍ ഒരു ഇന്‍ഡ്യക്കാരന്റെ എക്കാലത്തെയും മികച്ച പ്രകടനമാണിത്' സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംയെ ഉദ്ധരിച്ച് പിടിഐ റിപോർട് ചെയ്തു. ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്റെ സെക്രടറി ജനറല്‍ കൂടിയാണ് സിംഗ്.

ചൊവ്വാഴ്ച, ലോക ജൂനിയര്‍ ചാംപ്യനും ഏഷ്യന്‍ റെകോര്‍ഡ് ഉടമയുമായ റൊണാള്‍ഡോ 200 മീറ്റര്‍ ഫ്‌ലയിംഗ് ടൈം ട്രയലില്‍ പുരുഷന്മാരുടെ എലൈറ്റ് സ്പ്രിന്റ് റേസ് ഇവന്റിന്റെ സെമിഫൈനലിലേക്കുള്ള കുതിപ്പില്‍ 10 സെകന്‍ഡില്‍ കടമ്പ മറികടന്ന് ദേശീയ റെകോര്‍ഡ് സൃഷ്ടിച്ചിരുന്നു. അവസാന ദിനത്തില്‍ ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ആതിഥേയരായ ഇൻഡ്യ നേടിയത്.

ഇന്‍ഡ്യന്‍ ജൂനിയര്‍ സൈക്ലിസ്റ്റ് ബിര്‍ജിത് യുംനം 15 കിലോമീറ്റര്‍ പോയിന്റ് റേസില്‍ 23 പോയിന്റുമായി വെങ്കലം നേടി. 24 പോയിന്റുമായി കൊറിയയുടെ സണ്‍ഗ്യോണ്‍ ലീ വെള്ളിയും ഉസ്‌ബെകിസ്താന്റെ ഫാറൂഖ് ബോബോഷെറോവ് സ്വര്‍ണവും നേടി. 10 കിലോമീറ്റര്‍ വനിതാ സ്‌ക്രാച് റേസ് ഫൈനലില്‍ കസാകിസ്താന്റെ റിനാറ്റ സുല്‍ത്താനോവയ്ക്കെതിരെ വെങ്കലവുമായി ഇന്‍ഡ്യന്‍ പട്ടിക തുറന്നത് 19 കാരിയായ ചയാനിക ഗോഗോയ് ആയിരുന്നു. യുറി കിം സ്വര്‍ണം നേടിയപ്പോള്‍ ജപാന്റെ കീ ഫുറുയാമ വെള്ളി നേടി. ഏഷ്യന്‍ ജൂനിയര്‍, പാരാ ചാംപ്യൻപുകളും ഒരേസമയം ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വെലെഡ്രോമില്‍ നടന്നു.

10 ഫൈനലുകള്‍ കണ്ട അവസാന ദിനത്തില്‍ ഒരുപിടി തകര്‍ചകളുണ്ടായി. 18 സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവുമായി ജപാന്‍ സംയുക്ത മെഡല്‍ പടികയില്‍ ഒന്നാമതെത്തി. ലോകോത്തര മൈതാനത്ത് ഇന്‍ഡ്യന്‍ സൈക്ലിംഗ് ടീം 23 മെഡലുകളുമായി (രണ്ട് സ്വര്‍ണം, ആറ് വെള്ളി, 15 വെങ്കലം) അഞ്ചാം സ്ഥാനത്തെത്തി. 12 സ്വര്‍ണവും 14 വെള്ളിയും മൂന്ന് വെങ്കലവുമായി കൊറിയ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കസാകിസ്താന്‍ നാല് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമായി മൂന്നാം സ്ഥാനത്തെത്തി.

Keywords: Asian Track Championship: Cyclist Ronaldo Singh Laitonjam creates history, becomes 1st Indian to win silver medal, National, Newdelhi, News, Top-Headlines, Record, Gold, Japan, Korea, Cyclist, Asian, Silver medal, Victory.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia