Follow KVARTHA on Google news Follow Us!
ad

Artist Denied Boarding | ബാറ്ററിയില്‍ ഓടുന്ന വീല്‍ചെയറിലൂടെ അലയന്‍സ് എയര്‍ വിമാനം കയറാന്‍ ഭിന്നശേഷിക്കാരിയായ കലാകാരിക്ക് അനുമതി നിഷേധിച്ചതായി പരാതി; സംഭവം ബെംഗ്‌ളൂറു വിമാനത്താവളത്തില്‍

Artist denied boarding by Alliance Air over battery-run wheelchair at Bengaluru airport#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വീല്‍ചെയര്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍ അടുത്തിടെ ബെംഗ്‌ളൂറില്‍ നിന്ന് കൊച്ചിയിലേക്കുള്ള അലയന്‍സ് എയര്‍ വിമാനത്തില്‍ കയറുന്നതില്‍ നിന്ന് വിലക്കിയതായി അവാര്‍ഡ് ജേതാവും ശാരീരിക വൈകല്യമുള്ള ഒരു കലാകാരി അവകാശപ്പെട്ടു.

സരിതാ ദ്വിവേദിക്ക് എയര്‍ലൈന്‍ നല്‍കിയ പോംവഴി, അവളുടെ വീല്‍ചെയര്‍ ഉപേക്ഷിക്കുക അല്ലെങ്കില്‍ മറ്റൊരു എയര്‍ലൈനില്‍ ഫ്ലൈറ്റ് ബുക് ചെയ്യുക എന്നതായിരുന്നുവെന്നാണ് പരാതി. 

കൊച്ചിയില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് പോകാന്‍ വന്ന തനിക്കും സുഹൃത്തിനുമായി ടികറ്റ് ഇനത്തില്‍ ചെലവഴിച്ച 8000ത്തോളം രൂപ അലയന്‍സ് എയര്‍ തിരികെ നല്‍കിയില്ലെന്നും ഒരു സ്റ്റാഫ് അംഗം തന്നോട് ശത്രുതയോടെ പെരുമാറിയെന്നും അവര്‍ തിങ്കളാഴ്ച പിടിഐയോട് സംസാരിക്കുമ്പോള്‍ ആരോപിച്ചു. വിഷയത്തില്‍ എയര്‍ലൈനില്‍ നിന്നുള്ള പ്രസ്താവന കാത്തിരിക്കുകയാണ്.

തുടര്‍ന്ന് മറ്റൊരു സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്ത് സുഹൃത്തിനൊപ്പം ഇവിടെയെത്താന്‍ 14,000 രൂപ ചെലവഴിക്കേണ്ടി വന്നതായി ദ്വിവേദി പറഞ്ഞു. വിമാനത്തിന്റെ കാര്‍ഗോയില്‍ തന്റെ വീല്‍ചെയറും ഒരു തടസവുമില്ലാതെ എയര്‍ലൈന്‍ കൊണ്ടുപോയെന്നും അവര്‍ പറഞ്ഞു. എന്നിരുന്നാലും, ശനിയാഴ്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അലയന്‍സ് എയര്‍ കൗണ്ടറില്‍ സംഭവിച്ചത് വളരെ മോശമായ അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.

എയര്‍ലൈനിനെതിരെ കേസെടുക്കാനോ മറ്റെന്തെങ്കിലും നടപടിയെടുക്കാനോ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അതെങ്ങനെ പോകണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ്, രാവിലെ 8 മണിയോടെ ചെക്-ഇന്‍ കൗണ്ടറില്‍ എത്തിയതായി ദ്വിവേദി പറഞ്ഞു. 

'എന്നെ കണ്ടപ്പോള്‍ എയര്‍ലൈനില്‍ നിന്നുള്ള ആള്‍ ആദ്യം പറഞ്ഞത് മോടോറൈസ്ഡ് വീല്‍ചെയറിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ കുറച്ച് നേരത്തെ വരണം എന്നായിരുന്നു. അപ്പോള്‍ എനിക്ക് ദേഷ്യം വന്നു, ഞാന്‍ കൃത്യസമയത്താണ് എത്തിയതെന്ന് പറഞ്ഞു. വീല്‍ചെയര്‍ സ്‌കാന്‍ ചെയ്യാന്‍ ആളെത്തി, അപ്പോഴും ഞാന്‍ വൈകിയെന്ന് അയാള്‍ വീണ്ടും പറഞ്ഞു. പിന്നീട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മോടോറൈസ്ഡ് വീല്‍ചെയറില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല' എന്നും അറിയിച്ചു.

വീല്‍ചെയര്‍ അനുവദിക്കാത്തതിന് എയര്‍ലൈന്‍ ഉദ്യോഗസ്ഥന്‍ എന്തെങ്കിലും കാരണം പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍, 'അതിനെതിരെ ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ എയര്‍ലൈനുകളിലും ഉണ്ട്' എന്ന് ദ്വിവേദി പറഞ്ഞു.

സംഭവത്തെക്കുറിച്ച് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത സിന്ധ്യയെ ടാഗ് ചെയ്ത് അവര്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എയര്‍ലൈന്‍ എന്തെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന്, 'അവര്‍ എനിക്കായി ഒന്നും ചെയ്യാന്‍ തയ്യാറായില്ല. വീല്‍ചെയര്‍ അവിടെ വയ്ക്കാന്‍ ഞാന്‍ തയ്യാറായിരുന്നു, അവര്‍ക്ക് അത് കൊച്ചിയിലെ എന്റെ സ്ഥലത്തേക്ക് അയച്ചാല്‍ മതിയായിരുന്നു.  എനിക്ക് തര്‍ക്കിക്കാന്‍ താല്‍പ്പര്യമില്ല, അതിനാല്‍ എന്നെ സഹായിക്കാന്‍ അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് ചോദിച്ചെന്നും,' അവള്‍ പറഞ്ഞു.

News,National,India,Bangalore,Travel,Flight,Airport,Complaint, Artist denied boarding by Alliance Air over battery-run wheelchair at Bengaluru airport


തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ ടികറ്റ് തുക തിരികെ നല്‍കാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, 'അവര്‍ ടികറ്റ് തുക തിരികെ നല്‍കിയില്ല.. എനിക്കും സുഹൃത്തിനുമായി രണ്ട് ടികറ്റുകള്‍ക്കായി 8,000 രൂപയോളം ചെലവഴിച്ചു. അതിനുശേഷം, മറ്റൊരു എയര്‍ലൈനില്‍ കൊച്ചിയിലേക്കുള്ള രണ്ട് ടികറ്റുകള്‍ക്കായി ഏകദേശം 14,000 രൂപ ചിലവഴിക്കേണ്ടി വന്നു,' അവര്‍ അവകാശപ്പെട്ടു.

ഞാന്‍ ഒരുപാട് യാത്ര ചെയ്യുന്നയാളാണ്, എവിടെയും ഈ പ്രശ്നം നേരിട്ടിട്ടില്ല. ഇത്തവണ ട്രാവല്‍ ഏജന്റ് അലയന്‍സ് എയറില്‍ ടികറ്റ് ബുക് ചെയ്തു. ടികറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഞാന്‍ ഭിന്നശേഷിക്കാരിയാണെന്നോ, വീല്‍ചെയര്‍ ഉപയോഗിക്കുന്ന ആളാണെന്നോ അദ്ദേഹം പറഞ്ഞില്ല. ഞാന്‍ എന്റെ സ്വന്തം വീല്‍ചെയര്‍ ഉപയോഗിക്കുന്നു, അതിനാല്‍ യാത്ര ചെയ്യുമ്പോള്‍ അത് എവിടെ വയ്ക്കണം?' ദ്വിവേദി ചോദിച്ചു.

Keywords: News,National,India,Bangalore,Travel,Flight,Airport,Complaint, Artist denied boarding by Alliance Air over battery-run wheelchair at Bengaluru airport

Post a Comment