IAS officer’s son died | അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആത്മഹത്യ ചെയ്‌തതായി പൊലീസ്; ഉദ്യോഗസ്ഥർ വെടിവെച്ചെന്ന് കുടുംബം

 


ചണ്ഡിഗഡ്: (www.kvartha.com) അഴിമതി കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പോപ്ലിയുടെ മകന്‍ കാര്‍തിക് പോപ്ലിയെ (26) ആണ് വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച സെക്ടര്‍ 11-ല്‍ നടത്തിയ പരിശോധനയില്‍ പിതാവ് സഞ്ജയ് പോപ്ലിയെ വീട്ടിലേക്ക് കൊണ്ടുവന്ന പഞ്ചാബ് വിജിലന്‍സ് ബ്യൂറോയുടെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കാര്‍തിക് പോപ്ലിയെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികല്‍ എജ്യുകേഷന്‍ ആന്‍ഡ് റിസര്‍ചില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
                  
IAS officer’s son died | അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആത്മഹത്യ ചെയ്‌തതായി പൊലീസ്; ഉദ്യോഗസ്ഥർ വെടിവെച്ചെന്ന് കുടുംബം
                 
നിയമബിരുദധാരിയായ കാര്‍തിക് പോപ്ലിയാണ് വീടിന്റെ ഒന്നാം നിലയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. എന്നാല്‍, സംസ്ഥാന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാര്‍തികിനെ വെടിവെച്ചിട്ടുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. പ്രാഥമിക അന്വേഷണത്തില്‍ കാര്‍തിക് ആത്മഹത്യ ചെയ്തതായാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാര്‍തികിനെ വെടിവെച്ചുകൊന്നതാണെന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു. പഞ്ചാബ് വിജിലന്‍സ് ബ്യൂറോയുടെ ഒരു സംഘം പോപ്ലിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തിന്റെ സന്ദര്‍ശനത്തെക്കുറിച്ച് പഞ്ചാബ് വിജിലന്‍സ് സംഘം ഏരിയ പൊലീസ് സ്റ്റേഷനായ സെക്ടര്‍ 11-നെ അറിയിച്ചിരുന്നു. സഞ്ജയ് പോപ്ലിയോടൊപ്പമുള്ള സംഘം വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം അദ്ദേഹത്തെ മൊഹാലി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

സഞ്ജയ് പോപ്ലി അഴിമതി കേസില്‍ ജൂണ്‍ 20ന് അറസ്റ്റിലായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം വെടിയുണ്ടകളുടെ വന്‍ ശേഖരം പിടിച്ചെടുത്തിരുന്നു. ഇയാള്‍ക്കെതിരെ സെക്ടര്‍ 11 പോലീസ് സ്റ്റേഷനില്‍ ആയുധ നിയമപ്രകാരമുള്ള കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പഞ്ചാബ് ഗവണ്‍മെന്റിന്റെ പെന്‍ഷന്‍സ് ഡയറക്ടറായി സഞ്ജയ് പോപ്ലിയെ നിയമിച്ചിരുന്നു.

കരാറുകാരന്‍ സഞ്ജയ് കുമാര്‍ അഴിമതി വിരുദ്ധ ഹെല്‍പ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഓട നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ അനുവദിക്കുന്നതിന് കൈക്കൂലിയായി സഞ്ജയ് പോപ്ലി രണ്ടാം ഗഡു ആവശ്യപ്പെട്ടതിന്റെ തെളിവായി കുമാര്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. മെയ് മാസത്തില്‍ പെന്‍ഷന്‍സ് ഡയറക്ടറായി മാറുന്നതിന് മുമ്പ് പഞ്ചാബ് സീവറേജ് ബോര്‍ഡിന്റെ സിഇഒ ആയിരുന്നു പോപ്ലി.

കര്‍ണാല്‍ സ്വദേശിയും ദിഖദാല കോഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന കംപനിയുടെ ബോര്‍ഡില്‍ അസിസ്റ്റന്റ് സെക്രടറിയായി നിയമിക്കപ്പെട്ട സന്ദീപ് വാട്സും അറസ്റ്റിലായിട്ടുണ്ട്. സര്‍കാര്‍ കരാറുകാരനുമായ സഞ്ജയ് കുമാറിനോട് നവന്‍ഷെഹറിലെ മലിനജല പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ക്ക് ഒരു ശതമാനം കമീഷന്‍ ആവശ്യപ്പെട്ടതായി പരാതി ലഭിച്ചിരുന്നു.

Keywords:  Latest-News, National, Top-Headlines, Arrested, IAS Officer, Death, Police, Vigilance, Arrested IAS officer’s son dies by suicide in presence of vigilance sleutsh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia