Protest continues | സിപിഎം നേതാവിൻ്റെ ഭാര്യയ്ക്ക് അസോ. പ്രൊഫസറായി നിയമനം: പ്രതിഷേധം തുടരുന്നു: വി സിയുടെ കാറിന് മുമ്പിൽ ചാടിവീണ യൂത് കോൺഗ്രസുകാരും പൊലീസും തമ്മിൽ ഉന്തും തള്ളും

 


കണ്ണുർ: (www.kvartha.com) സിപിഎം നേതാവിൻ്റെ ഭാര്യയ്ക്ക് നിയമനം നൽകാൻ സിൻഡികേറ്റ് യോഗം തീരുമാനിച്ച സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിസിയുടെ കാറിന് മുൻപിൽ ചാടി വീണ യൂത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ ബലപ്രയോഗത്തിനിടെ ഉന്തും തള്ളും നടന്നു.
            
Protest continues | സിപിഎം നേതാവിൻ്റെ ഭാര്യയ്ക്ക് അസോ. പ്രൊഫസറായി നിയമനം: പ്രതിഷേധം തുടരുന്നു: വി സിയുടെ കാറിന് മുമ്പിൽ ചാടിവീണ യൂത് കോൺഗ്രസുകാരും പൊലീസും തമ്മിൽ ഉന്തും തള്ളും

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയും സിപിഎം നേതാവുമായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂനിവേഴ്സിറ്റി വൈസ് ചാൻസലറിനെ റോഡിൽ തടയുകയായിരുന്നു. രാവിലെ താവക്കരയിലെ വീട്ടിൽ നിന്നും സർവകലാശാലയിലേക്ക് പോകും വഴിയാണ് യൂത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന് മുമ്പിലേക്ക് ചാടി വീണത്. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ മാറ്റാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയതിനുശേഷമാണ് വിസിയുടെ വാഹനം കടന്നു പോയത്

യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന സെക്രടറി കെ കമൽജിത്, വി രാഹുൽ, പ്രിനിൽ മതുക്കോത്ത്, അനൂപ് തന്നട, സി വി സുമിത്, ജിജോ ആന്റണി, വി വി ലിഷ, ഷോബിൻ തോമസ്, സുജേഷ് പണിക്കർ, രഞ്ജുഷ വി എം, സുധീഷ് കുന്നത്ത്, വരുൺ സിവി, നിധിൻ നടുവനാട്, എന്നിവർ നേതൃത്വം നൽകി.

Keywords: Appointment for CPM leader's wife: Protest continues in Kannur, Kerala, Kannur, News, Top-Headlines, CPM, Protest, Congress, Youth Congress, Police, Minister, Arrest, Vice-chancellor.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia