Anushka cycling with daughter | മകള്‍ വാമികയ്ക്കൊപ്പം ബീചില്‍ സൈകിള്‍ ചവിട്ടി അനുഷ്‌ക ശര്‍മ; ഏറ്റെടുത്ത് നെറ്റിസൻസ്; മനോഹരമായ വീഡിയോ കാണാം

 


മുംബൈ: (www.kvartha.com) അനുഷ്‌ക ശര്‍മ മകള്‍ വാമികയ് ക്കൊപ്പം ബീചില്‍ സൈകിള്‍ ചവിട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. മാലിദ്വീപ് ബീചിലെ അവധിക്കാല ആഘോഷത്തിനിടെയാണ് മകളെയും കൊണ്ട് താരം സവാരി നടത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവും ക്രികറ്റ് താരവുമായ വിരാട് കോഹ്ലിക്കും മകള്‍ വാമികയ്ക്കുമൊപ്പം അനുഷ്‌ക മാലിദ്വീപില്‍ പോയിരുന്നു. ഓറൻജ് നിറത്തിലുള്ള നീന്തല്‍ വസ്ത്രവും കറുത്ത മോണോകിനിയും ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചതിന് ശേഷം, റിസോര്‍ടിന് ചുറ്റും സൈകിളില്‍ സഞ്ചരിക്കുന്ന വീഡിയോ ആരാധകരേറ്റെടുത്തു. മകള്‍ വാമികയെയും സൈകിളില്‍ കയറ്റുന്നത് ഈ വീഡിയോയില്‍ കാണാം. പക്ഷെ, വാമികയുടെ മുഖം കാണുന്നില്ല.
           
Anushka cycling with daughter | മകള്‍ വാമികയ്ക്കൊപ്പം ബീചില്‍ സൈകിള്‍ ചവിട്ടി അനുഷ്‌ക ശര്‍മ; ഏറ്റെടുത്ത് നെറ്റിസൻസ്; മനോഹരമായ വീഡിയോ കാണാം

റിസോര്‍ടിലെ പൂന്തോട്ടത്തിലും ബീചിലും അനുഷ്‌ക ശര്‍മ സൈകിള്‍ ചവിട്ടുന്നത് കാണാം. വ്യത്യസ്ത വസ്ത്രങ്ങളിലാണ് താരത്തെ കാണുന്നത്. 'എന്റെ രണ്ട് പ്രിയപ്പെട്ടവരുമൊത്തുള്ള ഏറ്റവും നല്ല ഓര്‍മകള്‍, എനിക്ക് ഓര്‍മള്‍ തിരികെ പിടിക്കണം' എന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക എഴുതി. അനുഷ്‌കയുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍, കമന്റ് സെക്ഷനില്‍ ഹൃദയം നിറഞ്ഞ ഇമോജികള്‍ നിറയുന്നു.

നേരത്തെ കറുത്ത നീന്തല്‍ വസ്ത്രം ധരിച്ച ചിത്രങ്ങള്‍ അനുഷ്‌ക ശര്‍മ പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് 'സൂര്യന്‍ എന്നെ നാണംകെടുത്തിയപ്പോള്‍' എന്നാണ് അനുഷ്‌ക എഴുതിയത്. ആദ്യ ചിത്രത്തില്‍, അനുഷ്‌ക ഒരു തൊപ്പിയും തോളില്‍ നീന്തല്‍ വസ്ത്രവും ധരിച്ച് കാണാം. രണ്ടാമത്തെ ചിത്രം ഒരു ലോംഗ് ഷോടാണ്, കടലും തീരവും നീലാകാശവും പശ്ചാത്തലത്തില്‍ കാണാം. ദമ്പതികളുടെ മകളുടെ ചിത്രമെടുക്കാന്‍ മാധ്യമപ്രവര്‍ത്തകരടക്കം പലരും ശ്രമിച്ചെങ്കിലും ഇതുവരെ നടന്നിട്ടില്ല. തങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു.

Keywords: Anushka Sharma cycling with daughter Vamika, National, News, Top-Headlines, Mumbai, Instagram, Virat Kohli, Video, Social Media, Actress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia